2011-12-30 17:44:23

കൃഷിയോടു താല്‍പര്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ പ്രയത്നിക്കണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍സമിതി


30 ഡിസംബര്‍ 2011, കൊച്ചി
കൃഷിയോടുള്ള താല്‍പര്യം സമൂഹത്തില്‍ കുറഞ്ഞുവരുന്നത് ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണെന്നും അതു പരിഹരിക്കാന്‍ സര്‍ക്കാര്‍ സത്വരമായ നടപടികള്‍ കൈക്കൊള്ളണമെന്നും കേരള കത്തോലിക്കാ മെത്രാന്‍സമിതി (കെ.സി.ബി.സി). 2012 ജനുവരി 15ാം തിയതി കേരളകത്തോലിക്കാ സഭ കര്‍ഷകദിനമായി ആചരിക്കുന്നതോടനുബന്ധിച്ചു പുറത്തിറക്കിയ വിജ്ഞാപനരേഖയിലാണ് കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ പേരില്‍ ഇന്ത്യന്‍ കാര്‍ഷിക പ്രസ്ഥാനത്തിന്‍റെ (ഇന്‍ഫാം) രക്ഷാധികാരി ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് വലിയമറ്റം ഇപ്രകാരം ആവശ്യപ്പെട്ടത്. മണ്ണില്‍ പണിയെടുക്കുന്നവരുടെ ശ്രേഷ്ഠത ഉയര്‍ത്തിക്കാട്ടാനും അതോടൊപ്പം ജലവും പ്രകൃതിവിഭവങ്ങളും മിതമായി ഉപയോഗിക്കാനും സഭ ഉത്ബോധിപ്പിക്കുന്നു, പ്രകൃതി സംരക്ഷണവും മാലിന്യസംസ്ക്കരണവും മതപരിശീലനക്ലാസുകളുടെ ഭാഗമാക്കാനും കേരള കത്തോലിക്കാ മെത്രാന്‍സമിതി തീരുമാനിച്ചിട്ടുണ്ടെന്നും ആര്‍ച്ചുബിഷപ്പ് പ്രസ്താവിച്ചു.








All the contents on this site are copyrighted ©.