2011-12-29 18:22:41

ജൊവാന്‍
ഓഫ് ആര്‍ക്കിന്‍റെ
ജന്മശതാബ്ദി


29 ഡിസംമ്പര്‍ 2011, ഫ്രാന്‍സ്
വിശുദ്ധ ജൊവാന്‍ ഓഫ് ആര്‍ക്കിന്‍റെ 6-ാം ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കായി ഫ്രാന്‍സ് ഒരുങ്ങുന്നു.
1412 ജനുവരി 6-ാം തിയതി വിശ്വാസത്തിനുവേണ്ടി ധീരമായ രക്തസാക്ഷിത്വം വരിച്ച ഫ്രാന്‍സിലെ വിശുദ്ധയുടെ ജന്മശതാബ്ദി ആഘോഷത്തിനൊരുങ്ങുന്നത് ജന്മനാടായ ഓര്‍ലിയന്‍സാണ്.
‘ഫ്രാന്‍സിന്‍റ‍െ ധീരനായിക’യെന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഇടയ കന്യകയായ ജൊവാന്‍ ഓഫ് ആര്‍ക്ക്, ദൈവിക സ്വരം ശ്രവിച്ചുകൊണ്ടാണ് ജന്മനാടിനെ ശത്രുകരങ്ങളില്‍നിന്നും മോചിക്കുവാന്‍ പോര്‍ക്കളത്തിലിറങ്ങിയത്.
തന്‍റെ രാജ്യത്തെ രക്ഷിക്കു മാത്രമല്ല, നീതിനിഷ്ഠനായ ചാര്‍ള്‍സ് 7-ാന്‍റെ ഭരണത്തില്‍ ഏല്പിക്കുവാനും ജൊവാന്‍ ഓഫ്‍ ആര്‍ക്കിനു സാധിച്ചു എന്നതാണ് അവളുടെ ജീവിത വിജയം.

എന്നാല്‍ വഞ്ചനയില്‍ ശത്രുകരങ്ങളില്‍ അകപ്പെട്ട ജൊവാന്‍, ഇംഗ്ലണ്ടിലെ അക്കാലത്തെ സഭാകോടതിയുടെ വിധിതീര്‍പ്പിലാണ് രക്തസാക്ഷിത്വം വരിച്ചത്. 19-വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ജൊവാനെ പരസ്യമായി അഗ്നിക്കിരയാക്കുകയായിരുന്നു.
25- വര്‍ഷങ്ങള്‍ക്കുശേഷം കലിസ്റ്റസ് മൂന്നാമന്‍ മാര്‍പാപ്പ നിര്‍ദ്ദേഷിയെന്നു വിധിച്ച ജൊവാന്നെ, 1920-ല്‍ സഭ രക്തസാക്ഷിയും വിശുദ്ധയുമായി പ്രഖ്യാപിച്ചു.

ലിസ്യൂവിലെ കൊച്ചുത്രേസ്യായോടും ടൂര്‍സിലെ മാര്‍ട്ടിനോടുമൊപ്പം ഫ്രാന്‍സിലെ ജനങ്ങള്‍ വണങ്ങുന്ന ധീരവനിതയാണ് വിശുദ്ധ ജോവാന്‍ ഓഫ് ആര്‍ക്ക്.









All the contents on this site are copyrighted ©.