2011-12-28 20:12:34

ദേശീയ ഗാനത്തിന്
നൂറുവയസ്സ്


28 ഡിസംമ്പര്‍ 2011, കോല്‍ക്കട്ട
ദേശീയ കവിയും നൊബേല്‍ സമ്മാന ജേതാവുമായ രബീന്ദ്രനാഥ് ടാഗോര്‍ സംസ്കൃതവും ബംഗാളിയും ഇടകലര്‍ത്തി എഴുതി ഈണംപകര്‍ന്ന,
ജന് ഗണ് മന്... എന്ന ദേശഭക്തി ഗാനമാണ് സ്വാതന്ത്യലബ്ധിക്കുശേഷം ദേശീയഗാനമായി രൂപംകൊണ്ടതെന്ന് കല്‍ക്കട്ടയിലെ ശാന്തിനികേതന്‍ കലാലയത്തിന്‍റെ പ്രസിഡന്‍റ്, പ്രതിഭാ ദേവി മാധ്യമങ്ങളെ അറിയിച്ചു.

1911 ഡിസംമ്പര്‍ 27-ന് കല്‍ക്കട്ടയില്‍ സമ്മേളിച്ച നാഷണല്‍ കോണ്‍ഗ്രസ്സ് സമ്മേളനത്തിന്‍റെ സമാപനച്ചടങ്ങില്‍ ശാന്തിനികേതനിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടിന്‍റെ അഖണ്ഡതയുടെയും ഐക്യത്തിന്‍റെയും സ്വപ്നങ്ങള്‍ ഏറ്റുപാടുകയും ചെയ്ത ടാഗോര്‍ ഗീതമാണ് 100 വയസ്സ് എത്തിനില്ക്കുന്നതെന്ന് പ്രതിഭാ ദേവി പ്രസ്താവിച്ചു.

ഭാരതത്തിന്‍റെ ദേശീയതയുടെ പ്രതീകമായി മാറിയിട്ടുള്ള മഹാകവി രബീന്ദ്രനാഥ് ടാഗോര്‍ പാടി, ശബ്ദലേഖനംചെയ്തു വച്ചിരിക്കുന്ന ഈ മികവുറ്റ കലാസൃഷ്ടി, വികലമാക്കാതെ അതിന്‍റെ തനിമയില്‍ അവതിപ്പിക്കാന്‍ ഇനിയും പരിശ്രമിക്കുകയാണ് വേണ്ടതെന്ന് 1947-ലെ ഭാരത സ്വാതന്ത്രൃ പ്രഖ്യാപന ദിനത്തില്‍ തന്‍റെ 12-ാം വയസ്സില്‍ കൊച്ചില്‍ ഈ ഗാനം ആദ്യമായി ആലപിച്ച സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ് ഓരഭിമുഖത്തില്‍ പ്രസ്താവിച്ചു.

ഭാരതത്തിന്‍റെ ജനാധിപത്യ മനസ്സാക്ഷിയുടെ രോദനമാണ് ടാഗോറിന്‍റെ ഈ സംഗീത സൃഷ്ടിയെന്ന്, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നേറൂ വിശേഷിപ്പിച്ചിട്ടുണ്ട്.








All the contents on this site are copyrighted ©.