2011-12-28 20:03:57

അഴിമതിയും
ലോക്പാല്‍ ബില്ലും


28 ഡിസംമ്പര്‍ 2011, ഡല്‍ഹി
അഴിമതി തടയുവാനുള്ള ‘ലോക്പാല്‍ ബില്‍’ ലോകസഭ പാസ്സാക്കിയത് ഭാരതത്തിന്‍റെ സാമൂഹ്യവളര്‍ച്ചയുടെ നിര്‍ണ്ണായക നിമിഷമായിരുന്നവെന്ന്, മന്‍മോഹന്‍ സിംങ് ഇന്ത്യയുടെ പ്രധാനമന്ത്രി പ്രസ്താവിച്ചു. ഡിസംമ്പര്‍ 27-ാം തിയതി ചൊവ്വാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന ലോകസഭയിലാണ് രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അഴിമതി തടയാനുള്ള വലിയ കാല്‍വയ്പ്പുണ്ടായതെന്ന്, ഡല്‍ഹിയില്‍ മാധ്യമങ്ങളോട് മന്‍മോഹന്‍ സിംങ് പ്രസ്താവിച്ചു.
പൊതുജനങ്ങളും ഭരണകര്‍ത്താക്കളും ഏറെ പഠിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്ത ബില്ല് അടുത്തു വരുന്ന രാജ്യസഭയില്‍ അവതരിപ്പിക്കുമെന്നും, രാഷ്ട്രത്തിന്‍റെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമാകുന്ന അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുവേണ്ട നിയമനടപടികള്‍ സൃഷ്ടിക്കാന്‍ രാജ്യസഭയ്ക്ക് സാധിക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.








All the contents on this site are copyrighted ©.