2011-12-27 16:52:16

നൈജീരിയയില്‍ ദേവാലയങ്ങള്‍ക്കുനേരെ നടന്ന ആക്രമണങ്ങളെ മുസ്ലീം സംഘടനകള്‍ അപലപിക്കുന്നു


27 ഡിസംബര്‍ 2011
ക്രിസ്തുമസ് ദിനത്തില്‍ നൈജീരിയായിലെ ക്രൈസ്തവ ദേവാലയങ്ങള്‍ക്കുനേരേ ബൊക്കൊ ഹറം എന്ന ഇസ്ലാമിക തീവ്രവാദസംഘടന നടത്തിയ ബോംബാക്രമണത്തെ വിവിധ രാജ്യങ്ങളിലെ മുസ്ലീം സംഘടനകള്‍ അപലപിച്ചു. ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച അമേരിക്കയിലെ കയിര്‍ (CAIR) ഇസ്ലാം സമിതി ആക്രമണത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളോടും പരിക്കേറ്റവരോടും അനുശോചനമറിയിച്ചു.
‘പരിതാപകരമായ കുറ്റകൃത്യം’ എന്നാണ് കാനഡായിലെ ഇസ്ലാം ഉന്നതസമിതിയുടെ സ്ഥാപകന്‍ ഇമാം സയ്യിദ്ദ് സൊഹാര്‍ദി അക്രമത്തെ വിശേഷിപ്പിച്ചത്. ഇസ്ലാമിനു നിരക്കാത്ത പ്രവര്‍ത്തിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരാധാനാലയങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്തുന്നത് യഥാര്‍ത്ഥ ഇസ്ലാം മതവിശ്വാസികള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഇരുപത്തിയാറാം തിയതി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ബ്രിട്ടണിലെ ഇസ്ലാംസമിതി പ്രസ്താവിച്ചു.
മലേഷ്യയിലെ പാന്‍ മലേഷ്യ ഇസ്ലാം പാര്‍ട്ടിയുടെ (PAS) അധ്യക്ഷന്‍ കമറുദീന്‍ ജാഫറും ആക്രമണത്തെ ശക്തമായി അപലിച്ചു.








All the contents on this site are copyrighted ©.