2011-12-27 16:52:45

ചൈനയില്‍ മനുഷ്യാവകാശപ്രവര്‍ത്തകനെ ദീര്‍ഘകാല തടവിലാക്കിയ നടപടിയെ ഐക്യരാഷ്ട്രസംഘടന വിമര്‍ശിക്കുന്നു


27 ഡിസംബര്‍ 2011, ജനീവ
മനുഷ്യാവകാശ പ്രവര്‍ത്തകനായ ചെന്‍ വെയിയെ ധ്രുതഗതിയില്‍ വിചാരണ നടത്തി ദീര്‍ഘകാല കഠിനതടവിനു വിധിച്ച ചൈനീസ് നടപടിയെ ഐക്യരാഷ്ട്രസംഘടന വിമര്‍ശിച്ചു. ചൈനയില്‍ മനുഷ്യാവകാശസംരക്ഷണ രംഗത്ത് വന്‍ തിരിച്ചടിയാണ് ഈ നടപടിയെന്ന് യു.എന്‍ മനുഷ്യാവകാശസംരക്ഷണസമിതിയുടെ അദ്ധ്യക്ഷ നവി പിള്ള കുറ്റപ്പെടുത്തി. സമാധാനപൂര്‍വ്വം അഭിപ്രായപ്രകടന സ്വാതന്ത്ര്യം വിനിയോഗിച്ചതിന്‍റെ പേരില്‍ തടവുശിക്ഷ അനുഭവിക്കുന്നവരെ മോചിപ്പിക്കാന്‍ ചൈനീസ് ഭരണകൂടം തയ്യാറാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
അതിനിടെ, സര്‍ക്കാറിനെതിരെ അട്ടിമറിപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് മറ്റൊരു മനുഷ്യാവകാശപ്രവര്‍ത്തകനെയും ചൈനീസ് കോടതി തടങ്കലിലടച്ചു. ചൈനീസ് എഴുത്തുകാരനായ ചെന്‍ ഷിയാണ് പത്തുവര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നത്.








All the contents on this site are copyrighted ©.