2011-12-27 16:51:53

ക്രൈസ്തവര്‍ നല്‍കേണ്ടത് പ്രത്യാശയുടെ സന്ദേശം – ബിഷപ്പ് ജോര്‍ദാനോ


27 ഡിസംബര്‍ 2011, റോം
സാമ്പത്തീക മാന്ദ്യം അനുഭവിക്കുന്ന ലോകത്തില്‍ പ്രത്യാശയുടെ സന്ദേശം പങ്കുവയ്ക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് ക്രൈസ്തവരെന്ന് യൂറോപ്യന്‍ കൗണ്‍സിലില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നീരിക്ഷകനായി സേവനമനുഷ്ഠിക്കുന്ന ബിഷപ്പ് ആള്‍ഡോ ജോര്‍ദാനോ. ക്രൈസ്തവര്‍ക്കു ലോകത്തിനു നല്‍കാന്‍ സാധിക്കുന്ന പ്രഥമസംഭാവന സുവിശേഷമാണെന്നും വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ ബിഷപ്പ് ജോര്‍ദാനോ പ്രസ്താവിച്ചു. ദൈവം മനുഷ്യനായി അവതരിച്ച് സ്വജീവന്‍ നമുക്കുവേണ്ടി നല്‍കിയെന്ന സദ്വാര്‍ത്തയാണ് മാനവസമൂഹം യഥാര്‍ത്ഥത്തില്‍ അന്വേഷിക്കുന്നത്. പൊതുജീവിതത്തില്‍ ദൈവത്തെ പുനഃപ്രതിഷ്ഠിക്കാന്‍ ക്രൈസ്തവര്‍ക്കു സാധിക്കണം. ക്രൈസ്തവ തനിമ വീണ്ടെടുത്തുകൊണ്ട് മറ്റു ലോകരാജ്യങ്ങള്‍ക്കു തനതായ സംഭാവന നല്‍കാന്‍ ക്രൈസ്തവ പാരമ്പര്യമുള്ള യൂറോപ്പിനു സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.









All the contents on this site are copyrighted ©.