2011-12-23 16:07:47

ക്രിസ്തുമസ് സമാധാനത്തിന്‍റെ സന്ദേശം പങ്കുവെയ്ക്കാനുള്ള അവസരം – ബിഷപ്പ് മാര്‍ത്തിനെല്ലി


23 ഡിസംബര്‍ 2011, ട്രിപ്പോളി
പ്രതികാരത്തിന്‍റെ പേരില്‍ ഇപ്പോഴും ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ലിബിയയില്‍ സമാധാനത്തിന്‍റെ സന്ദേശം പങ്കുവയ്ക്കാനുള്ള അവസരമായിരിക്കും പിറവിത്തിരുന്നാളെന്ന് ട്രിപ്പോളിയിലെ അപ്പസ്തോലിക വികാരി ബിഷപ്പ് ഇന്നൊച്ചെന്‍സോ മാര്‍ത്തിനെല്ലി പ്രത്യാശ പ്രകടിപ്പിച്ചു. ഡിസംബര്‍ ഇരുപത്തിമൂന്നാം തിയതി വെള്ളിയാഴ്ച ഏഷ്യാ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് ബിഷപ്പിന്‍റെ ഈ പരാമര്‍ശം. വിപ്ലവകാരികളും ഗദ്ദാഫി അനുകൂലികളും തമ്മില്‍ ഇപ്പോഴും സംഘര്‍ഷങ്ങള്‍ നടക്കുന്നുണ്ടെന്ന് ബിഷപ്പ് വെളിപ്പെടുത്തി. പ്രാര്‍ത്ഥനയിലൂടേയും അനുദിനജീവിതത്തിലെ പ്രവര്‍ത്തികളിലൂടേയും സമാധാനത്തിനു സാക്ഷൃം നല്‍കാന്‍ ഏവര്‍ക്കും സാധിക്കട്ടെയെന്ന് ബിഷപ്പ് ആശംസിച്ചു.








All the contents on this site are copyrighted ©.