2011-12-22 19:12:08

ശാന്തിതേടുന്ന
പുണ്യഭൂമി


22 ഡിസംമ്പര്‍ 2011, ജെരൂസലേം
ഭയപ്പെടാതെ ഏവരും ക്രിസ്തുവിന്‍റെ ജന്മനാട് സന്ദര്‍ശിക്കണമെന്ന്
ഫവദ് ത്വാല്‍, ജരൂസലേമിലെ ലത്തീന്‍ പാത്രിയര്‍ക്കിസ് ക്രിസ്തുമസ്സ് സന്ദേശത്തില്‍ ക്ഷണിച്ചു.
ഡിസംമ്പര്‍ 21-ാം തിയതി ബുധനാഴ്ച നല്കിയ ക്രിസ്തുമസ്സ് സന്ദേശത്തിലാണ് വിശുദ്ധ നാട്ടിലെ കത്തോലിക്കാ സമൂഹത്തിന്‍റെ പരമാദ്ധ്യക്ഷന്‍ ഏവരെയും പുണ്യഭൂമിയിലേയ്ക്ക് ക്ഷണിച്ചത്. ആഗോളതലത്തില്‍ അടുത്തകാലത്ത് അരങ്ങേറിയ മതസൗഹാര്‍ദ്ദത്തിന്‍റെയും സഭൈക്യസംരഭത്തിന്‍റെയും ജനാധിപത്യ മുന്നേറ്റങ്ങളുടെയും കുടിയേറ്റ പ്രതിഭാസത്തിന്‍റെയും ഒത്തുചേരലുകളെ നവവും ക്രിയാത്മകവുമായ നീക്കങ്ങളെന്നു വിശേഷിപ്പിച്ച
ആര്‍ച്ചുബിഷപ്പ് ത്വാല്‍ പരസ്പര ബഹുമാനവും അന്തസ്സും സുരക്ഷയും ഉറപ്പുവരുത്തുന്ന പലസ്തീന്‍-ഇസ്രായേല്‍ ഇരു-രാഷ്ട്ര പ്രമേയവും പ്രത്യാശയുടെ പ്രതീകമായി തന്‍റെ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്രതലത്തില്‍ അംഗീകരം നേടേണ്ട വിശുദ്ധ നാടിന്‍റെ ഇരു-രാഷ്ട്ര പ്രമേയം ഒരിക്കലും ഭീഷണിയുടെയോ കലഹത്തിന്‍റെയോ പ്രതീകമല്ല, മറിച്ച് ജനനന്മയും സമാധാനവും സുസ്ഥിതിയും ലക്ഷൃമാക്കിയുള്ളതാണെന്നും പാത്രിയര്‍ക്കിസ് ത്വാല്‍ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു








All the contents on this site are copyrighted ©.