2011-12-21 16:45:19

രാഷ്ട്രീയത്തിലെ
ദൈവികമായ
ഉത്തരവാദിത്തം


21 ഡിസംമ്പര്‍ 2011, റോം
ദൈവികസാന്നിദ്ധ്യം നിറഞ്ഞുനില്ക്കുന്ന ലോകത്ത് വിശ്വാസവും വിധേയത്വവും ഏവര്‍ക്കും ആവശ്യമാണെന്ന് കര്‍ദ്ദിനാള്‍ ബഞ്ഞാസ്കോ, ഇറ്റലിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് ഉദ്ബോധിപ്പിച്ചു. റോമില്‍ മിനര്‍വേയിലുള്ള ദൈവമാതാവിന്‍റെ ദേവാലയത്തില്‍ ഡിസംബര്‍ 20-ാം തിയതി വൈകുന്നേരം ഇറ്റലിയുടെ പാര്‍ളിമെന്‍ററി അംഗങ്ങളോടൊപ്പം അര്‍പ്പിച്ച ക്രിസ്തുമസ്സ് അനുസ്മരണ ദിവ്യബലിമദ്ധ്യേയാണ് കര്‍ദ്ദിനാല്‍ ബഞ്ഞാസ്ക്കോ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്. ജനമദ്ധ്യത്തില്‍ സല്‍പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ സഹായകമാകുന്ന ഉത്തമ ഉപാധിയാണ് രാഷ്ട്രീയമെന്നും, പ്രപഞ്ച ദൈവികരഹസ്യങ്ങളോടും ജീവിത യാഥാര്‍ത്ഥ്യങ്ങളോടും നസ്രത്തിലെ മറിയം കാണിച്ച വിശ്വസ്തതയും വിധേയത്വവും മാതൃകയാക്കാവുന്നതാണെന്നും ജനോവാ അതിരൂപതാദ്ധ്യക്ഷന്‍ കൂടിയായ കര്‍ദ്ദിനാള്‍ ബഞ്ഞാസ്കോ ജനപ്രതിനിധികളോട് ആഹ്വാനംചെയ്തു.
ഭരണം അല്ലെങ്കില്‍ രാഷ്ട്രീയം ദൈവികമായ ഉത്തരവാദിത്തവും സേവനവുമായി കാണണമെന്നും, മറിയത്തെപ്പോലെ എല്ലാം ദൈവകരങ്ങളില്‍ സമര്‍പ്പിച്ചും വിശ്വസിച്ചും നീങ്ങുകയാണെങ്കില്‍,
ദൈവം ഒരു പിതാവിനെപ്പോലെ തന്‍റെ കരങ്ങളില്‍ നമ്മെ പരിപാലിക്കുകയും നയിക്കുകയും ചെയ്യുമെന്നും കര്‍ദ്ദിനാള്‍ ബഞ്ഞാസ്കോ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.