2011-12-21 16:51:30

മെത്രാന്‍-ബാവാ
കക്ഷി തര്‍ക്കത്തിന്
തീര്‍പ്പ്


21 ഡിസംമ്പര്‍ 2011, ഫ്രാന്‍സ്
മെത്രാന്‍–ബാവാ കക്ഷി തര്‍ക്കത്തില്‍പ്പെട്ട വിശുദ്ധ നിക്കോളാസ്സിന്‍റെ പേരിലുള്ള ഫ്രാന്‍സിലെ പുരാതന റഷ്യന്‍ ഓര്‍ത്തടോക്സ് കത്തീഡ്രല്‍ ദേവാലയം റഷ്യയിലെ പാത്രിയാര്‍ക്കിസ് ബാവായ്ക്ക് ക്രിസ്തുമസ്സോടെ വിട്ടുകൊടുക്കണമെന്ന് ഫ്രാഞ്ച് കോടതി വിധികല്പിച്ചു.
തെക്കു-കിഴക്കല്‍ ഫ്രാന്‍സില്‍ മെഡിറ്ററേനിയന്‍ തീരിത്ത് ഓര്‍ത്തഡോക്ട് എക്സാര്‍ക്കിയുടെ കീഴിലുള്ള ദേവാലയമാണ് റഷ്യയിലെ പാത്രിയര്‍ക്കിസ് അധികാരത്തിന് വിട്ടുകൊടുക്കുവാന്‍ ഡിസംമ്പര്‍ 18-ാം തിയതി ഫ്രാന്‍സിലെ പരമോന്നത കോടതി വിധികല്പിച്ചത്.
റഷ്യന്‍ വിപ്ലവകാലത്ത് ഫ്രാന്‍സിലേയ്ക്കു കുടിയേറിയ റഷ്യന്‍ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ 1912-ല്‍ റഷ്യയിലെ ത്സാര്‍ ചക്രവര്‍ത്തി നിക്കോളസിന്‍റെ പേരില്‍ വാങ്ങിയ സ്ഥലത്ത് പണിതീര്‍ത്ത റഷ്യന്‍ വാസ്തുഭംഗിയും കലാശേഖരങ്ങളുമുള്ള ദേവാലയം
ഫ്രാന്‍സിലെ ഓര്‍ത്തഡോക്സ് എപ്പാര്‍ക്കി - സഭാ പ്രവിശ്യാ മെത്രാന്‍റെ സ്വതന്ത്രഭരണത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ത്സാര്‍ ചക്രവര്‍ത്തിയുടെ പേരില്‍ വാങ്ങിയിട്ടുള്ള വസ്തുവില്‍ പണതീര്‍ത്ത ദേവാലയത്തിന്‍റെ അവകാശം 2006-മുതല്‍ റഷ്യന്‍ റിപ്പബ്ലിക്ക് ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ നീണ്ട കോടതി നടപടികളുടെ പരിസമാപ്തിയായിട്ടാണ് ദേവാലയം പാത്രിയര്‍ക്കിസ് കിരിളിന്‍റെ അദ്ധ്യക്ഷതിയിലുള്ള റഷ്യയിലെ ഓര്‍ത്തഡോക്സ് സഭയ്ക്ക് ക്രിസ്തുമസ്സോടെ വിട്ടുകൊടുക്കുവാന്‍ ഫ്രഞ്ച് കോടതിയുടെ തീര്‍പ്പുണ്ടായത്.
പാവങ്ങളോട് ഉദാരമതിയായിരുന്ന 4-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീസിലെ വിശുദ്ധ നിക്കോളാസിന്‍റെ 1880-ല്‍ ക്ലാര്‍ക്ക് മൂര്‍ രചിച്ച കാര്‍ട്ടൂണ്‍ കലാരൂപമാണ്
സാന്താക്ലോസ്സായി സ്ഥിരപ്രതിഷ്ഠനേടിയിരിക്കുന്നത്.








All the contents on this site are copyrighted ©.