2011-12-21 16:48:28

പരിമിതികളുടെ
മഹോത്സവം
ക്രിസ്തുമസ്സ്


21 ഡിസംമ്പര്‍ 2011, കാന്‍റെര്‍ബറി
എല്ലാം പൂര്‍ണ്ണമാകാന്‍ കാത്തിരിക്കാതെ പരിമിതികളില്‍നിന്നുകൊണ്ടും ക്രിസ്തുമസ്സ് അര്‍ത്ഥവത്തായി ആഘോഷിക്കുവാന്‍ സാധിക്കണമെന്ന്, ആര്‍ച്ചുബിഷപ്പ് റോവന്‍ വില്യംസ്, ആംഗ്ലിക്കന്‍ സഭാദ്ധ്യക്ഷന്‍ ക്രിസ്തുമസ്സ് സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.
ഡിസംമ്പര്‍ 20-ാം തിയതി ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ക്രിസതുമസ്സ് സന്ദേശത്തിലാണ് കാന്‍റെര്‍ബറിയിലെ ആര്‍ച്ചുബിഷപ്പും ആഗോള ആംഗ്ലിക്കന്‍ സഭാദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് റോവന്‍ വില്യംസ് ക്രിസ്തുമസ്സ് ആഘോഷങ്ങളെക്കുറിച്ച് ഇപ്രകാരം പരാമര്‍ശിച്ചത്.
അത്ഭുതകരമായ ഗര്‍ഭധാരണം, തിരുക്കുടുംബത്തിന്‍റെ അപ്രതീക്ഷിതമായ നീണ്ട യാത്ര, ബെതലഹേമില്‍ ലഭിച്ച തിരസ്ക്കരണം, കാലിത്തൊഴുത്തിലെ പിറവി എന്നിങ്ങനെ മൊത്തമായും ആദ്യ ക്രിസ്തുമസ്സുതന്നെ പരിമിതികളുടെയും ആകസ്മികതകളുടെയും കൂമ്പാരമായിരുന്നെങ്കില്‍,
നമ്മുടെ അനുദിന ജീവിതവ്യഗ്രതയിലും കുറവുകളിലും ദൈവസ്നേഹത്തിന്‍റെ ഒഴുക്ക് കണ്ടെത്താനാവണമെന്ന് ആര്‍ച്ചുബിഷപ്പ് വില്യംസ് ഉദ്ബോധിപ്പിച്ചു.
നാം പരിപൂര്‍ണ്ണരല്ലെങ്കിലും മനുഷ്യന്‍റെ ഇല്ലായ്മയിലും കുറവുകളിലും നമ്മിലേയ്ക്കു വരാന്‍ ദൈവം ആഗ്രഹിക്കുന്നുവെന്നും, എല്ലാം ശരിയായിട്ടാവട്ടെ എന്ന ചിന്തയില്‍ പരതിനടക്കാതെ,
തേടിയെത്തുന്ന ദൈവത്തെ സ്വീകരിക്കാന്‍ നാം ഒരുങ്ങണമെന്നും ആര്‍ച്ചുബിഷപ്പ് വില്യംസ് സന്ദേശത്തിലൂടെ ജനങ്ങളോട് ആഹ്വാനംചെയ്തു.









All the contents on this site are copyrighted ©.