2011-12-21 16:56:13

കാലംതെറ്റിവന്ന
കാറ്റ്
കെടുതി വിതച്ചു


21 ഡിസംമ്പര്‍ 2011, ഉത്തര്‍പ്രദേശ്
ഹിമാലയത്തില്‍നിന്നും കാലംതെറ്റി വന്ന ശീതക്കാറ്റ് വടക്കെ ഇന്ത്യയില്‍
75 ജീവനപഹരിച്ചു. ഡിസംബര്‍ 20-ാം തിയതി അപ്രതീക്ഷിതമായി ആഞ്ഞുവീശിയ ഉത്തര-പശ്ചിമ ശീതക്കാറ്റാണ് ഇന്ത്യയുടെ വടക്കു-കിഴക്കന്‍ മേഖലയില്‍ 75-പേരുടെ ജീവന്‍ എടുക്കുകയും ഏറെ നാശനഷ്ടങ്ങള്‍ വതയ്ക്കുകയും ചെയ്തതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ National Meterorological Department ഡയറക്ടര്‍ ബി.പി. യാദാവ് വാര്‍ത്താ ഏജെന്‍സികളെ അറിയിച്ചു. ഉത്തര്‍പ്രദേശ്, ബീഹാര്‍, ഹര്യാനാ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ശീതക്കാറ്റ് ഏറ്റവുമധികം കെടുതികള്‍ വിതച്ചതെന്നും യാദാവ് വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി. ശീതക്കാറ്റിനെ തുടര്‍ന്ന് വടക്കെ ഇന്ത്യയിലാകമാനം പടര്‍ന്നിരിക്കുന്ന കോട-മഞ്ഞ് എല്ലാവിധ ഗതാഗത മാര്‍ഗ്ഗങ്ങള്‍ തടസ്സപ്പെടുത്തിയിട്ടുണ്ടെന്നും,
കാറ്റ് ക്രിസ്തുമസ്നാള്‍വരെ നീണ്ടുനില്ക്കുമെന്നും യാദാവ് മാധ്യമങ്ങളെ അറിയിച്ചു.









All the contents on this site are copyrighted ©.