2011-12-20 16:53:59

കിം ജോംഗ് ഇലിന്‍റെ നിര്യാണം കൊറിയകളുടെ പുനരൈക്യത്തിനു വഴിതെളിക്കട്ടെയെന്ന് കത്തോലിക്കാ മെത്രാന്‍സമിതി


20 ഡിസംബര്‍ 2011, കൊറിയ
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഇലിന്‍റെ നിര്യാണം ഉത്തരകൊറിയയുടേയും ദക്ഷിണ കൊറിയയുടേയും പുനരൈക്യത്തിലേക്കു വഴിതെളിക്കട്ടെയെന്ന് ദക്ഷിണകൊറിയയിലെ കത്തോലിക്കാ മെത്രാന്‍മാര്‍. സംവാദത്തിന്‍റേയും സമാധാനത്തിന്‍റേയും അനുരജ്ഞനത്തിന്‍റേയും പാതയിലേക്കു തിരിയാന്‍ വേണ്ട ശക്തിയും പ്രകാശവും ഉത്തരകൊറിയയിലെ സഹോരങ്ങള്‍ക്കു ലഭിക്കട്ടെയെന്ന് ദക്ഷിണകൊറിയയിലെ കത്തോലിക്കാ മെത്രാന്‍മാരുടെ സമിതിയുടെ അദ്ധ്യക്ഷന്‍ ബിഷപ്പ് പീറ്റര്‍ കാംഗ് ഫീദെസ് വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തില്‍ ആശംസിച്ചു. കിം ജോഗിന്‍റെ അനന്തരാവകാശിയായി സ്ഥാനമേല്‍ക്കുന്ന മകന്‍ കിം ജോംഗ് യുന്നിന്‍റെ രാഷ്ട്രീയ പ്രവര്‍ത്തന പരിചയം പരിമിതമാണെന്നു പറഞ്ഞ ബിഷപ്പ് യുന്നിന്‍റെ ജനസമ്മതിയിലും സന്ദേഹം പ്രകടിപ്പിച്ചു. സമാധാനത്തിലേക്കും അനുരജ്ഞനത്തിലേക്കുമുള്ള വഴിത്തിരിവാണ് ഭരണമാറ്റത്തിലൂടെ പ്രതീക്ഷിക്കുന്നതെന്നും ബിഷപ്പ് കാംഗ് പ്രസ്താവിച്ചു







All the contents on this site are copyrighted ©.