2011-12-16 17:04:46

വത്തിക്കാന്‍ സ്ഥാനപതി ഐവറികോസ്റ്റ് പ്രസിഡന്‍റുമായി കൂടിക്കാഴ്ച്ച നടത്തി.


16 ഡിസംബര്‍ 2011, വത്തിക്കാന്‍
പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഐവറികോസ്റ്റിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് അംബ്രോസ് മാദ്ത്ത അന്നാട്ടിലെ പ്രസിഡന്‍റ് അലസ്സാനെ ക്വാത്താറയുമായി കൂടിക്കാഴ്ച്ച നടത്തി. തിരഞ്ഞെടുപ്പാനന്തര പ്രശ്നങ്ങളോടു ബന്ധപ്പെട്ട് തടങ്കലില്‍ കഴിയുന്നവരോട് ഉദാരതയോടെ പെരുമാണമെന്ന് ഡിംസബര്‍ പതിനഞ്ചാം തിയതി നടന്ന കൂടിക്കാഴ്ച്ചാവേളയില്‍ വത്തിക്കാന്‍ സ്ഥാനപതി പ്രസിഡന്‍റിനോടാവശ്യപ്പെട്ടു.
ഡിംസബര്‍ പതിനൊന്നാം തിയതി നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ പ്രശ്നങ്ങളോട് ബന്ധപ്പെട്ട് തടവില്‍ കഴിയുന്നവര്‍ക്ക് ക്രിസ്തുമസും പുതുവല്‍സരപ്പിറവിയും സ്വന്തം ഭവനങ്ങളില്‍ ആഘോഷിക്കാന്‍ അവസരം നല്‍ണമെന്ന് ആര്‍ച്ചുബിഷപ്പ് മാദ്ത്ത അഭ്യര്‍ത്ഥിച്ചു. തിരഞ്ഞെടുപ്പില്‍ വിജയം നേടിയ പ്രസിഡന്‍റ് അലസ്സാനെ ക്വാത്താറയ്ക്ക് കത്തോലിക്കാ സഭയുടെ പേരില്‍ ആശംസകള്‍ നേര്‍ന്ന ആര്‍ച്ചുബിഷപ്പ്, സഭാസ്ഥാപനങ്ങള്‍ക്കു നേരെ നടന്ന ആക്രമണങ്ങളെക്കുറിച്ച് സഭാധികാരികള്‍ക്കുള്ള ഉത്കണ്ഠയും പ്രസിഡന്‍റിനെ അറിയിച്ചു.

തടവുകാര്‍ക്ക് പ്രത്യേക ഇളവ് അനുവദിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രിയോടും നിയമമന്ത്രിയോടും മറ്റും കൂടിയാലോചന നടത്തിയ ശേഷം തീരുമാനം എടുക്കാമെന്നറിയിച്ച പ്രസിഡന്‍റ് ക്വാത്താറ, സഭാ സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രസ്താവിച്ചു.








All the contents on this site are copyrighted ©.