2011-12-15 17:34:39

‘എന്നെ ഓര്‍ത്തു
കരയരുത്’
മിഷണറിയുടെ കഥ


15 ഡിസംമ്പര്‍ 2011, റോം
ആഫ്രിക്കയില്‍ കുഷ്ഠരോഗികളുടെ മദ്ധ്യേ ജീവന്‍ സമര്‍പ്പിച്ച യുവമിഷണിറയെ കൊറിയന്‍ ഗവണ്‍മെന്‍റ് ആദരിച്ചു. തെക്കെ സുഡാനിലെ തേജ് ഗ്രാമത്തില്‍ കുഷ്ഠരോഗികള്‍ക്കുവേണ്ടി സേവനംചെയ്യവേ മരണമടഞ്ഞ വൈദികനും ഡോക്ടറുമായിരുന്ന ഫാദര്‍ ജോണ്‍ ലീയെയാണ് കൊറിയന്‍ സര്‍ക്കാര്‍ ഹ്രസ്വചലച്ചിത്രത്തിലൂടെ ആദരിച്ചത്.
കൊറിയയില്‍ പഠിച്ച് ഒരു ഡോക്ടറാത്തീര്‍ന്ന ജോണ്‍ ലീ, സലീഷ്യന്‍ സഭയില്‍ചേര്‍ന്ന് വൈദികനായ ശേഷമാണ് തെക്കെ സുഡാനിലെ മിഷന്‍ കേന്ദ്രത്തിലെത്തിയത്.
9 വര്‍ഷക്കാലം സുഡാനില്‍ കുഷ്ഠരോഗികളുടെയും യുവാക്കളുടെയും ഇടയില്‍ സേവനംചെയ്യവെ ക്യാന്‍സര്‍ പിടിപെട്ട് 48-മത്തെ വയസ്സില്‍ മരണമടഞ്ഞ ഡോക്ടര്‍-മിഷണറി-വൈദികന്‍ ജോണ്‍ ലീയുടെ ഹൃദയസ്പര്‍ശിയായ കഥയാണ്, സുഡാന്‍ എന്നെ ഓര്‍ത്തു കരയരുത്, എന്ന ഹ്രസ്വചലച്ചിത്രം. കൊറിയയില്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ച ഈ ചലച്ചിത്രം ഡിസംബര്‍ 15-ന് റോമില്‍ പ്രദര്‍ശിപ്പിക്കപ്പെടും. വത്തിക്കാനിലേയ്ക്കുള്ള കൊറിയ റിപ്പബ്ലിക്കിന്‍റെ സ്ഥാനപതി Thomas Hong-Soon Han- നാണ്, ആഫ്രിക്കന്‍ മിഷണറിയുടെ കഥ റോമില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. ഹ്രസ്വമെങ്കിലും സ്നേഹത്തിന്‍റെയും നന്മയുടെയും ആളിക്കത്തിയ ദീപംപോലെയായിരുന്ന ജോണ്‍ ലീയുടെ ജീവിതമെന്ന്, വത്തിക്കാനിലേയ്ക്കുള്ള കൊറിയ റിപ്പബ്ലിക്കിന്‍റെ സ്ഥാനപതി Thomas Hong വത്തിക്കാന്‍ റേഡിയോയോടു പറഞ്ഞു.








All the contents on this site are copyrighted ©.