2011-12-13 17:27:17

ക്രൈസ്തവരുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുമെന്ന് റബ്ബി ജൊനാഥന്‍ സാക്സ്


13 ഡിസംബര്‍ 2011, വത്തിക്കാന്‍
ക്രൈസ്തവര്‍ക്ക് ഭയരഹിതരായി ലോകത്തെവിടേയും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയര്‍ത്തുമെന്ന് കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ ഹെബ്രായഐക്യ സമിതിയുടെ മുഖ്യ റബ്ബി ലോര്‍ഡ് ജൊനാഥാന്‍ സാക്സ്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കാനായി വത്തിക്കാനിലെത്തിയ ശ്രേഷ്ഠ റബ്ബി ഡിസംബര്‍ പന്ത്രണ്ടാം തിയതി തിങ്കളാഴ്ച മാര്‍പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തിയശേഷം വത്തിക്കാന്‍ റേഡിയോയ്ക്കു അനുവദിച്ച അഭിമുഖത്തിലാണ് ഇപ്രകാരം പ്രസ്താവിച്ചത്. ഹെബ്രായരുടെ അവകാശങ്ങള്‍ക്കുവേണ്ടി ക്രൈസ്തവരും നിലകൊള്ളുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
മതാന്തര സംവാദങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും, യൂറോപ്യന്‍ സംസ്ക്കാരത്തിന്‍റെ ആത്മീയ മൂല്യച്യുതിയില്‍ ഇരുമതങ്ങള്‍ക്കുമുള്ള ഉത്കണ്ഠയെക്കുറിച്ചും പാപ്പായോടു ചര്‍ച്ചചെയ്തുവെന്ന് റബ്ബി സാക്സ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.