2011-12-13 17:27:28

ആശുപത്രി ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്കുവേണ്ടി കൊല്‍ക്കത്തയില്‍ സര്‍വ്വമതപ്രാര്‍ത്ഥന


13 ഡിസംബര്‍ 2011, കൊല്‍ക്കത്ത
എ.എം.ആര്‍.ഐ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ മരണമടഞ്ഞവര്‍ക്കുവേണ്ടി കൊല്‍ക്കത്ത അതിരൂപത സര്‍വ്വമതപ്രാര്‍ത്ഥനായോഗം നടത്തി. ഡിസംബര്‍ പന്ത്രണ്ടാം തിയതി തിങ്കളാഴ്ച ആരംഭിക്കേണ്ടിയിരുന്ന ക്രിസ്തുമസ് മേള മാറ്റിവച്ചുകൊണ്ടാണ് കൊല്‍ക്കൊത്ത പട്ടണത്തിലെ അലന്‍പാര്‍ക്കില്‍ സര്‍വ്വമതപ്രാര്‍ത്ഥനാ യോഗം നടത്തിയത്. ദുരന്തത്തില്‍ മരണമടഞ്ഞ തൊണ്ണൂറ്റിമൂന്നുപേരുടെ സ്മരണാര്‍ത്ഥം 93 ദീപങ്ങള്‍ പ്രാര്‍ത്ഥനായോഗത്തിനിടയില്‍ തെളിയിച്ചു.
തീപ്പിടുത്തത്തിന് ഇരയായവരോടും അവരുടെ കുടുംബാംഗങ്ങളോടും കത്തോലിക്കാസഭയുടെ അനുശോചനം പ്രകടിപ്പിക്കാനാണ് ക്രിസ്തുമസ്മേള മാറ്റിവച്ചുകൊണ്ട് സര്‍വ്വമതപ്രാര്‍ത്ഥനായോഗം നടത്തിയതെന്ന് കൊല്‍ക്കൊത്ത അതിരൂപതയുടെ വക്താവ് ഫാദര്‍ ഡൊമെനിക്ക് ഗോമെസ് അറിയിച്ചു.








All the contents on this site are copyrighted ©.