2011-12-09 17:25:48

പ്രാര്‍ത്ഥന വചനപ്രഘോഷണത്തിന്‍റെ ഉറവിടം


09 ഡിസംബര്‍ 2011, വത്തിക്കാന്‍
വചനപ്രഘോഷണത്തിന്‍റെ ഉറവിടം പ്രാര്‍ത്ഥനയായിരിക്കണമെന്ന് ഫാദര്‍ റെനിയേരോ കന്തലമേസ്സ. ഡിസംബര്‍ ഒന്‍പതാം തിയതി വെള്ളിയാഴ്ച രാവിലെ മാര്‍പാപ്പയ്ക്കും റോമന്‍കൂരിയായിലെ അംഗങ്ങള്‍ക്കും വേണ്ടി നടത്തിയ രണ്ടാമത് ആഗമനകാലധ്യാന പ്രഭാഷണത്തിലാണ് കപ്പൂച്ചിന്‍ സന്ന്യസ്ത സഭാംഗമായ ഫാദര്‍ കന്തലമേസ്സ സുവിശേഷവല്‍ക്കരണത്തില്‍ പ്രാര്‍ത്ഥനയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ചു പരാമര്‍ശിച്ചത്.
നവ സുവിശേഷവല്‍ക്കരണത്തിനു മുന്നില്‍ രണ്ടു പ്രധാനപ്പെട്ട വെല്ലുവിളികളാണുള്ളത്. അതില്‍ ആദ്യത്തേത് ആലസ്യം അഥവാ മടിയാണ്. സ്വയം ഒന്നും ചെയ്യാതെ എല്ലാം മറ്റുള്ളവര്‍ ചെയ്യട്ടെയെന്നു കരുതാനുള്ള പ്രലോഭനമാണത്. രണ്ടാമത്തെ വെല്ലുവിളി അര്‍ത്ഥശൂന്യമായ പ്രവര്‍ത്തനത്വരയില്‍ ദൈവവചനത്തിന്‍റെ ഉറവിടത്തില്‍ നിന്ന് മെല്ലെ അകന്നു പോകുന്ന പ്രവണതയാണ്. തീപിടുത്തമെന്നു കേട്ട് പാഞ്ഞെത്തുന്ന അഗ്നിശമനസേനാംഗങ്ങളുടെ കയ്യില്‍ വെള്ളമില്ലെങ്കില്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കാത്തതുപോലെയാണ് പ്രാര്‍ത്ഥന കൂടാതെ വചനപ്രഘോഷണത്തിനായി ഓടിയെത്തുന്നവരുടെ അവസ്ഥയും. പ്രാര്‍ത്ഥനകൂടാതെ വചനപ്രഘോഷണം നടത്തുന്നവരേക്കാള്‍ ശ്രേഷ്ഠമായി സുവിശേഷവല്‍ക്കരണം നടത്തുന്നത് പ്രഘോഷണമൊന്നും നടത്താതെ പ്രാര്‍ത്ഥനയില്‍ മുഴുകുന്നവരാണെന്ന് ഫാദര്‍ കന്തലമേസ്സ പറഞ്ഞു.









All the contents on this site are copyrighted ©.