2011-12-09 17:12:26

പരിശുദ്ധ സിംഹാസനവും മൊസാംബിക്കും തമ്മില്‍ ഒരു ഉടമ്പടി


09 ഡിസംബര്‍ 2011, വത്തിക്കാന്‍
പരിശുദ്ധ സിംഹാസനം തെക്കുകിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കുമായി ഒരു ഉടമ്പടിയില്‍ ഒപ്പുവച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും ഉറപ്പുവരുത്തുന്ന ഉടമ്പടിയില്‍ ഒരാമുഖവും 27 വകുപ്പുകളുമാണുള്ളത്. മൊസാംബിക്കില്‍ കത്തോലിക്കാ സഭാധികാരത്തിന്‍റെ നിയമപരമായ വ്യവസ്ഥകള്‍, കാനോനികനിയമപ്രകാരമുള്ള വിവാഹഉടമ്പടിയുടേയും വിദ്യാഭ്യാസരേഖകളുടേയും ഔദ്യോഗികാംഗീകാരം തുടങ്ങിയ കാര്യങ്ങള്‍ ഉടമ്പടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൊസാംബിക്കിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് അന്തോണിയോ ആര്‍ക്കാരിയും അന്നാട്ടിലെ വിദേശകാര്യമന്ത്രി ഡോ. ഓള്‍ഡെമ‍ിര്‍ ജൂലിയോ ബാലോയിയുമാണ് ഉടമ്പടിയില്‍ ഒപ്പുവച്ചത്. തലസ്ഥാനനഗരമായ മാപുത്തോയില്‍ ഡിസംബര്‍ ഏഴാം തിയതി ബുധനാഴ്ചയാണ് ഒപ്പവയ്ക്കല്‍ചടങ്ങ് നടന്നത്.








All the contents on this site are copyrighted ©.