2011-12-08 18:56:33

സ്പാനിഷ് ചത്വരത്തിലെ
അമലോത്ഭവ തിരുനാള്‍


8 ഡിസംമ്പര്‍ 2011, റോം
ഡിസംബര്‍ 8-ന് വൈകുന്നേരം റോമിലെ സ്പാനിഷ് ചത്വരത്തില്‍
റോമിലെ ജനങ്ങള്‍ക്കൊപ്പം മാര്‍പാപ്പ അമലോത്ഭവ തിരുനാള്‍ ആഘോഷിച്ചു.
9-ാം പിയൂസ് മാര്‍പാപ്പ 1854-ല്‍ മറിയത്തിന്‍റെ അമലോത്ഭവം
വിശ്വാസ സത്യമായി പ്രഖ്യാപിച്ചതിന്‍റെ സ്മരണയ്ക്കായി റോമിലെ സ്പാനിഷ് ചത്വരത്തില്‍ 40 അടിയോളം ഉയരമുള്ള മാര്‍ബിള്‍ സ്തംഭത്തില്‍ ഉയര്‍ത്തിയിരിക്കുന്ന 12 അടി വലുപ്പമുള്ള അമലോത്ഭവനാഥയുടെ മനോഹരമായ വെങ്കല പ്രതിമയുടെ മുന്നിലാണ് നൂറ്റാണ്ടുകളായി മാര്‍പാപ്പമാര്‍ ഡിസംമ്പര്‍ 8-ാം തിയതികളില്‍ റോമിലെ ജനങ്ങള്‍ക്കൊപ്പം അമലോത്ഭവ വിശ്വാസം ഏറ്റുപറയുന്നത്. പരിശുദ്ധ കന്യകാനാഥയ്ക്ക് പുഷ്പാര്‍ച്ചന നടത്തിയ ശേഷം ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ നയിചിച പ്രാര്‍ത്ഥനയെ തുടര്‍ന്ന് ഹ്രസ്വമായ പ്രഭാഷണവും മാതാവിന്‍റെ ലുത്തീനിയ പ്രാര്‍ത്ഥനയും ചൊല്ലിയശേഷം മാര്‍പാപ്പ എല്ലാവരെയും ആശിര്‍വ്വദിച്ചു. അതോടെ സ്പാനിഷ് ചത്വരത്തിലെ അമലോത്ഭവ തിരുനാള്‍ സമാപിച്ചു.









All the contents on this site are copyrighted ©.