2011-12-08 19:20:23

ജൈനമതവുമായുള്ള
സഭാ സംവാദം


8 ഡിസംമ്പര്‍ 2011, വത്തിക്കാന്‍
സഹോദര്യത്തിന്‍റെ സഹവര്‍ത്തിത്വത്തിനും പരസ്പര ബഹുമാനത്തിനും വിവിധ മതങ്ങളുടെ പാരമ്പര്യങ്ങളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും യുവതലമുറ പഠിക്കണമെന്ന്, കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി താവ്റാന്‍, മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്. ജൈനമത പ്രതിനിധികളുമായി ഡിസംമ്പര്‍ 6-ാം തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചയിലാണ് കര്‍ദ്ദിനാള്‍ താവ്റാന്‍ ഈ ആശയം പങ്കുവച്ചത്.
ഒരുമിച്ച് പ്രവര്‍ത്തിക്കാവുന്ന പൊതുമേഖലകളുടെ ഭാഗമായി ജൈനമതത്തിലെ അഹിംസാ സിദ്ധാന്തവും സുവിശേഷത്തിലെ സ്നേഹവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയമാക്കി.
സത്യസന്ധത, സ്വാതന്ത്ര്യം, സമാധാനം, കൂട്ടായ്മ എന്നിവ ഇരുപക്ഷത്തിനും സ്വീകാര്യമാകുന്ന പ്രായോഗികതലത്തിലുള്ള മാനുഷിക മൂല്യങ്ങളാണെന്നും, ദരിദ്ര്യം, അനീതി, ചൂഷണം എന്നിവ എക്കാലത്തും എവിടെയും നിര്‍മ്മാര്‍ജ്ജനംചെയ്യപ്പെടേണ്ട മനുഷ്യര്‍ക്കെതിരായ അക്രമങ്ങളാണെന്നും കൂടിക്കാഴ്ച വിലയിരുത്തി.
ജൈനമത പ്രധിനിധികളുമായി 1986-മുതല്‍ വത്തിക്കാന് ബന്ധമുണ്ടെന്നും, 1995-ല്‍ നടന്ന പ്രഥമ സംവാദത്തിനുശേഷം വത്തിക്കാനില്‍ നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിതെന്നും കര്‍ദ്ദിനാള്‍ താവ്റാന്‍ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.