2011-12-08 19:28:39

ക്രൈസ്തവര്‍
പീഡിത സമൂഹം


8 ഡിസംമ്പര്‍ 2011, ലിത്വാനിയ
‘പീഡിത ക്രൈസ്തവ ദിനം’ ആചരിക്കപ്പെടണമെന്ന് വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് മമ്പേര്‍ത്തി ലോകരാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ഡിസംബര്‍ 7-ാം തിയതി ബുധനാഴ്ച ലിത്വാനിയായില്‍ ചേര്‍ന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ സുരക്ഷയ്ക്കും സൗഹാര്‍ദ്ദത്തിനുംവേണ്ടിയുള്ള സംഘടനയുടെ (Organzation for the Security and Cooperation in European Countries) 18-ാമത് സമ്മേളനത്തിലാണ് വത്തിക്കാന്‍റെ പ്രതിനിധി ഈ നിര്‍ദ്ദേശം വച്ചത്. അന്താരാഷ്ട്ര സമൂഹവും രാഷ്ട്രങ്ങളും ഭരണഘടനപ്രകാരം എല്ലാവരുടെയും മതസ്വാതന്ത്ര്യത്തെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ആഗോളതലത്തില്‍ അത് ഏറെ ലംഘിക്കപ്പെടുന്നുണ്ടെന്നും വത്തിക്കാന്‍റെ വക്താവ് ചൂണ്ടിക്കാട്ടി. വിശ്വാസത്തെപ്രതി ലോകത്ത് ഏറ്റവുംമധികം പീഡിപ്പിക്കപ്പെടുന്നത് ക്രൈസ്തവരാണെന്നും, ആകയാല്‍ രാഷ്ട്രങ്ങള്‍ മതസ്വാതന്ത്ര്യത്തെ മാനിക്കുന്നതിന്‍റെ പ്രതീകമായി പീഡിത ക്രൈസ്തവരുടെ ആഗോളദിനം ആചരിക്കേണ്ടതാണെന്നും, ആര്‍ച്ചുബിഷപ്പ് മംമ്പേര്‍ത്തി സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു. ‘ക്രൈസ്തവരായതുകൊണ്ടു മാത്രം നിയമപരവും സാംസ്കാരികവുമായ വിവേചനങ്ങള്‍ അനുഭവിക്കുന്ന ലക്ഷോപലക്ഷം പേര്‍ ഇന്നു ലോകത്തിലുണ്ടെന്ന്’ ആര്‍ച്ചുബിഷപ്പ് മംമ്പേര്‍ത്തി പ്രസ്താവിച്ചു.








All the contents on this site are copyrighted ©.