2011-12-07 19:09:37

മദര്‍ തെരേസായുടെ
സഹോദരികള്‍ക്കെതിരായ
ആരോപണം വ്യാജമെന്ന്


7 ഡിസംബര്‍ 2011, കൊളംമ്പോ
മദര്‍ തെരേസായുടെ സഭയിലെ സഹോദരികള്‍ക്കെതിരായി സര്‍ക്കാര്‍ ഉയര്‍ത്തുന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കൊളംമ്പോ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത് പ്രസ്താവിച്ചു. കൊളംമ്പോയിലെ പ്രേംനിവാസ് അനാഥശാലയിലെ കൈക്കുഞ്ഞുങ്ങളെ അവിടുത്തെ ഉപവികളുടെ സഹോദരിമാര്‍ വന്‍തുകയ്ക്ക് വല്‍ക്കുന്നു എന്നുള്ള ശ്രീലങ്കന്‍ സര്‍ക്കാരിന്‍റെയും മാധ്യമങ്ങളുടെയും ആരോപണം പൂര്‍ണ്ണമായും വ്യാജമാണെന്ന് ഡിസംമ്പര്‍ 5-ാം തിയതി കൊളംമ്പോയില്‍ മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ക്കം സാക്ഷൃപ്പെടുത്തി. രാക്കപ്പെട്ട സ്ത്രീകളും അല്ലെങ്കില്‍ അവിവാഹിതരായ അമ്മമാരും പ്രേംനിവാസില്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളെയും വഴിയോരങ്ങളിലും ആശുപത്രികളിലും ഉപേക്ഷിക്കപ്പെട്ട കൈക്കുഞ്ഞുങ്ങളെയും പരിപാലിക്കുന്ന മിഷണറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സ്, കുഞ്ഞുങ്ങളെ വില്‍ക്കുകയോ നിയമാനുസൃതമല്ലാതെ ദത്തെടുക്കുവാന്‍ സ്വദേശത്തോ വിദേശത്തോ ആരെയും അനുവദിക്കുകയോ ചെയ്തിട്ടില്ലെന്ന് കര്‍ദ്ദിനാള്‍ രഞ്ജിത് പ്രസ്താവിച്ചു.

മദര്‍ തെരേസായുടെ ഉപവികളുടെ സഹോദരിമാര്‍ ശ്രീലങ്കലിയല്‍ മാത്രമല്ല ലോകമെമ്പാടും ചെയ്യുന്ന സേവനം കറയറ്റതാണെന്നും, അതിനെതിരായി തല്പരകക്ഷികള്‍ മാധ്യമങ്ങളുടെ പിന്‍ബലത്തോടെ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ താന്‍ അതീവ ദുഃഖിതനാണെന്നും
കര്‍ദ്ദിനാല്‍ രഞ്ചിത് സമ്മേളനത്തില്‍ മാധ്യമങ്ങളെ അറിയിച്ചു.
ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളും മാധ്യമങ്ങളും ദുഷ്പ്രചരണങ്ങള്‍ പിന്‍വലിക്കുംവരെ താന്‍ സര്‍ക്കാരിന്‍റെ ഒരു പൊതുപരിപാടിയിലും പങ്കെടുക്കില്ലെന്നും കര്‍ദ്ദിനാള്‍ രഞ്ജിത് കൂട്ടിച്ചേര്‍ത്തു.








All the contents on this site are copyrighted ©.