2011-12-07 19:19:48

ജനനന്മ ലക്ഷൃമിടുന്ന
നല്ല ഭരണം


7 ഡിസംമ്പര്‍ 2011, ലിത്വാനിയ
നല്ല ഭരണം ജനങ്ങളുടെ സമഗ്രനന്മ ലക്ഷൃംവയ്ക്കുമെന്ന്, ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് മമ്പേര്‍ത്തി, വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി പ്രസ്താവിച്ചു
ഡിസംബര്‍ 6, 7 തിയതികളില്‍ ലിത്വാനിയായിലെ വില്‍നിയൂണില്‍ ചേര്‍ന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ സുരക്ഷയ്ക്കും സഹകരണത്തിനുമായുള്ള സംഘടനയുടെ (Organization for Security and Cooperation in Europe) സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ആര്‍ച്ചുബിഷപ്പ മമ്പേര്‍ത്തി ഇപ്രകാരം പ്രസ്താവിച്ചത്.
നല്ല സര്‍ക്കാര്‍ സമൂഹത്തിന്‍റെ പൊതുന്മയ്ക്കൊപ്പം വ്യക്തികളുടെ നന്മയും കണക്കിലെടുക്കുമെന്ന് പ്രസ്താവിച്ച വത്തിക്കാന്‍റെ വക്താവ്, സ്വതന്ത്രവും ഉത്തരവാദിത്വ പൂര്‍ണ്ണവുമായ സമൂഹം സൃഷ്ടിക്കാന്‍ ഭരണകൂടങ്ങള്‍ മനുഷ്യവ്യക്തിയുടെ വളര്‍ച്ചയുടെ
എല്ലാ ഘട്ടങ്ങളിലും ശുഷ്കാന്തിയോടെ പരിചരിക്കണമെന്ന് ചൂണ്ടിക്കാട്ടി.
സമൂഹത്തില്‍ ജനങ്ങള്‍ക്കുള്ള പങ്കാളിത്തത്തിന്‍റെയും സഹകരണത്തിന്‍റെയും ഭാഗമാണ് വിവിധ മതസമൂഹങ്ങളും അവരുടെ പ്രാര്‍ത്ഥനാലയങ്ങളുമെന്നും, ആകയാല്‍ മനുഷ്യന്‍റെ ധാര്‍മ്മികമാനത്തെ ഒരിക്കലും സര്‍ക്കാരുകള്‍ തരംതാഴ്ത്തുകയോ അവഗണിക്കുകയോ ചെയ്യരുതെന്നും വത്തിക്കാന്‍റെ വക്താവ് സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.









All the contents on this site are copyrighted ©.