2011-12-07 19:27:15

ഗൂബിയോയിലെ
ക്രിസ്തുമസ്സ് മരം
പാപ്പാ തെളിയിച്ചു


7 ഡിസംമ്പര്‍ 2011, ഗൂബിയോ
സഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശവുമായി
ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തുമസ്സ് മരം മാര്‍പാപ്പ ഉദ്ഘാടനംചെയ്തു.
മദ്ധ്യ ഇററലിയിലെ ഗൂബിയോയില്‍ നിര്‍മ്മിച്ചിരിക്കുന്ന 2000 അടി അല്ലെങ്കില്‍ 750 മീറ്റര്‍ ഉയരമുള്ള ദീപാലംകൃതമായ കൃത്രിമ ക്രിസ്മസ്സ് മരമാണ് മാര്‍പാപ്പ ഡിസിംബര്‍ 7-ാം തിയതി ബുധനാഴ്ച വൈകുന്നേരം പ്രകാശിതമാക്കിയത്. ഒരുകൂട്ടം സന്നദ്ധ സേവകരാണ് വിശ്വസാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശമുയര്‍ത്തുന്ന ഈ പടുകൂറ്റന്‍ ക്രിസ്തുമസ്സ് മരം ഉംബ്രിയ പ്രവിശ്യയില്‍ ഇഞ്ചീനോ മലഞ്ചെരുവില്‍ 1981-മുതല്‍ നിര്‍മ്മിക്കുന്നത്. എല്ലാ വര്‍ഷവും ഡിസംമ്പര്‍ 7-ാം തിയതി അമലോത്ഭവ മാതാവിന്‍റെ തിരുനാള്‍ സായാഹ്നത്തിലാണ് ക്രിസ്തുമസ്സ് മരം തെളിയിക്കുന്നതെന്നത് മറ്റൊരു സവിശേഷതയാണ്.
പച്ചനിറമുള്ള ആയിരക്കണക്കിന് ഇലക്ട്രിക്ക് ദീപങ്ങള്‍കൊണ്ട് സംവിധാനംചെയ്തിരിക്കുന്ന ദൃശ്യാത്ഭുതമാകുന്ന ക്രിസ്തുമസ്സ് മരം, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍നിന്നും ബുധനാഴ്ച രാത്രിയില്‍ ഡിജിറ്റല്‍ സംവിധാനമുപയോഗിച്ച് തെളിയിച്ച് സന്ദേശംനല്കിയത്, ഇറ്റലിയില്‍ മാത്രമല്ല ലോകമെമ്പാടും തല്‍സമയ സംപ്രേക്ഷണത്തിലൂടെ ലഭ്യമായിരുന്നു.








All the contents on this site are copyrighted ©.