2011-12-02 18:21:56

സര്‍ക്കാരിന്‍റെ പുതിയ മദ്യനയത്തെ കെ.സി.ബി.സി സ്വാഗതം ചെയ്തു


02 ഡിസംബര്‍ 2011, കൊച്ചി
മദ്യഷാപ്പുകള്‍ക്ക് ലൈസന്‍സ്‍ അനുവദിക്കാനുള്ള അധികാരം തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ക്കു വീണ്ടും നല്‍കിയ സര്‍ക്കാര്‍ നടപടി കേരളത്തിലെ കത്തോലിക്കാ മെത്രാന്‍മാരുടെ സമിതി (കെ.സി.ബി.സി) സ്വാഗതം ചെയ്തു. ദീര്‍ഘ കാലമായി കെ.സി.ബി.സി. ഉന്നയിച്ചിരുന്ന ഈയാവശ്യം അംഗീകരിച്ച സര്‍ക്കാര്‍ നടപടി അഭിനന്ദാര്‍ഹമാണെന്ന് മെത്രാന്‍സമിതി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു,
‘അധികാരം ജനങ്ങളിലേക്ക്’ എന്ന പഞ്ചായത്ത് നഗരപാലിക ബില്ലിന്‍റെ അന്തഃസത്ത ഉള്‍ക്കൊണ്ടു കൊണ്ടുള്ള ഒരു നിലപാടാണ് പുതുക്കിയ മദ്യനയത്തില്‍ കാണാന്‍ കഴിയുന്നത്. അധികാര വികേന്ദ്രീകരണത്തിന്‍റെ തത്വങ്ങള്‍ പ്രാവര്‍ത്തീകമാക്കാന്‍ കഴിയുമ്പോഴാണ് ജനാധിപത്യം ശക്തമാകുന്നതെന്ന് ഈ നിലപാട് തെളിയിക്കും.
പരീക്ഷണാര്‍ത്ഥം നടപ്പിലാക്കുന്ന ഈ നയം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കണമെന്ന് കെ.സി.ബി.സി പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വൈസ് പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് ഡോ. ഫ്രാന്‍സീസ് കല്ലറയ്ക്കല്‍, സെക്രട്ടറി ജനറല്‍ ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കൂറിലോസ് എന്നിവര്‍ സംയുക്തമായി ആവശ്യപ്പെട്ടു.








All the contents on this site are copyrighted ©.