2011-12-02 18:21:14

വി. ഡോണ്‍ ബോസ്ക്കോയുടെ തിരുശേഷിപ്പുകള്‍ ഏഷ്യയില്‍ നിന്ന് ആഫ്രിക്കയിലേക്ക്


02 ഡിസംബര്‍ 2011, കെനിയ

വി. ഡോണ്‍ ബോസ്ക്കോയുടെ തിരുശേഷിപ്പുകള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലൂടെ പ്രയാണമാരംഭിച്ചു. വിശുദ്ധന്‍റെ ഇരുനൂറാം ജന്മദിനാഘോഷങ്ങള്‍ക്കൊരുക്കമായുള്ള അഖിലലോക പ്രയാണത്തിന്‍റെ ഭാഗമായാണ് തിരുശേഷിപ്പുകള്‍ ആഫ്രിക്കയിലെത്തിയിരിക്കുന്നത്. ഡിസംബര്‍ ഒന്നാം തിയതി വ്യാഴാഴ്ച പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെത്തിയ തിരുശേഷിപ്പുകള്‍ ഒരുവാരം അന്നാട്ടിലെ വിവിധ സ്ഥലങ്ങളിലൂടെ പ്രയാണം നടത്തും തുടര്‍ന്ന് ഡിസംബര്‍ എട്ടാം തിയതി കെനിയയുടെ അയല്‍രാജ്യമായ ടാന്‍സാനിയായിലെത്തും.
ഏഷ്യന്‍ രാജ്യങ്ങളിലെ പര്യടനത്തിനു ശേഷമാണ് വിശുദ്ധന്‍റ തിരുശേഷിപ്പുകള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെത്തിയിരിക്കുന്നത്. 2010 നവംബര്‍ ഒന്നാം തിയതി മുതല്‍ 2011 നവംബര്‍ മുപ്പതാം തിയതി വരെ തിരുശ്ശേഷിപ്പുകള്‍ ഇന്ത്യ, ദക്ഷിണ കൊറിയ, ജപ്പാന്‍, ഫിലീപ്പീന്‍സ് തായ് ലാന്‍ഡ്, ഹോങ്ക് കോംങ്, മ്യന്‍മാര്‍, ശ്രീലങ്ക എന്നീ ഏഷ്യന്‍ രാജ്യങ്ങളിലൂടെ സഞ്ചരിച്ചു.
വി. ഡോണ്‍ ബോസ്ക്കോ സ്ഥാപിച്ച സലേഷ്യന്‍ സന്ന്യസ്ത സഭയുടെ ആഭിമുഖ്യത്തിലാണ് വിശുദ്ധന്‍റെ തിരുശ്ശേഷിപ്പുകളുടെ അഖിലലോക പ്രയാണം നടക്കുന്നത്.








All the contents on this site are copyrighted ©.