2011-12-02 18:20:57

മ്യന്‍മാറിലെ ജനാധിപത്യ പരിഷ്ക്കരണ നടപടികള്‍ക്ക് സ്ഥിരത വേണമെന്ന് ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ബോ


02 ഡിസംബര്‍ 2011, യാങ്കൂണ്‍ - മ്യന്‍മാര്‍

മ്യന്‍മാറിലെ ജനാധിപത്യ പരിഷ്ക്കരണം ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ബോ. യു.എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്‍റന്‍റെ ചരിത്രപ്രധാനമായ മ്യന്‍മാര്‍ സന്ദര്‍ശനത്തെക്കുറിച്ച് ഒരു വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് ആര്‍ച്ച് ബിഷപ്പ് ബോ ഇപ്രകാരം അഭിപ്രായപ്പെട്ടത്. മ്യന്‍മാറിലെ ദേശീയ കത്തോലിക്കാ മെത്രാന്‍സമിതിയുടെ പൊതുകാര്യദര്‍ശിയും യാങ്കൂണ്‍ അതിരൂപതയുടെ മെത്രാപ്പോലീത്തായുമായ ആര്‍ച്ച് ബിഷപ്പ് ബോ മ്യന്‍മാറിലെ ഭരണകൂടം ഇനിയും ഫലപ്രദമായ പരിഷ്ക്കരണ നടപടികള്‍ സ്വീകരിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. രാഷ്ട്രീയ തടവുകാരെ വിട്ടയക്കുക, വംശീയ കലാപങ്ങള്‍ തടയുക എന്നീക്കാര്യങ്ങള്‍ ജനാധിപത്യപരിഷ്ക്കരണത്തിന് സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യം പ്രകടമാക്കാന്‍ സഹായിക്കുമെന്നും ആര്‍ച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു. വര്‍ഷങ്ങള്‍ നീണ്ടു നിന്ന സായുധകലാപം രാജ്യത്തെ വിദ്യാഭ്യാസ വ്യവസ്ഥ താറുമാറാക്കിയെന്നും രാജ്യത്തിന്‍റെ വികസനത്തിന് വിദ്യാഭ്യാസ മേഖലയെ ശക്തപ്പെടുത്തേണ്ട് അനിവാര്യമാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

അരനൂറ്റാണ്ടിനിടെ മ്യന്‍മര്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ യു. എസ്. വിദേശകാര്യ സെക്രട്ടറിയാണ് ഹില്ലരി ക്ലിന്‍റണ്‍.








All the contents on this site are copyrighted ©.