2011-11-30 18:15:48

സംസ്കാരങ്ങളെ
ആശ്ലേഷിക്കുന്ന സഭ


30 നവംമ്പര്‍ 2011, റോം
എല്ലാ സംസ്കാരങ്ങളെയും ആശ്ലേഷിക്കുന്ന ദൈവസ്നേഹത്തിന്‍റെ അടയാളമാണ് സഭയെന്ന്, ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍, പ്രാവാസി കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി. അന്താരാഷ്ട്ര വിദ്യാര്‍ത്ഥി സമൂഹങ്ങളുടെ അജപാലന ശുശ്രൂഷയെ അധികരിച്ച് പ്രാവാസി കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്ക‍ല്‍ കൗണ്‍സില്‍ നവംമ്പര്‍ 30-ാം തിയതി മുതല്‍ ഡിസംമ്പര്‍ 2-ാം തിയതിവരെ റോമില്‍ സംഘടിപ്പിച്ചിരിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര സമ്മേളനത്തില്‍ ആമുഖ പ്രഭാഷണം നടത്തവെയാണ് ബിഷപ്പ് കളത്തിപ്പറമ്പില്‍ ഇപ്രകാരം പ്രസ്താവിച്ചത്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥി സമൂഹവും സംസ്കാരങ്ങളുടെ സന്ധിചേരലും, എന്ന പ്രമേയമാണ് സമ്മേളനം ചര്‍ച്ചാ വിഷയമാക്കിയിരിക്കുന്നതെന്നും, ആഗോളവത്ക്കരണത്തിന്‍റെ ഭാഗമായുണ്ടാകുന്ന വിദ്യാര്‍ത്ഥി സമൂഹത്തിന്‍റെ കുടിയേറ്റ പ്രതിഭാസത്തിലെ ബുദ്ധിപരവും സാംസ്കാരികവും, ആത്മീയവുമായ നേട്ടങ്ങള്‍ വിലയിരുത്തുന്നതൊടൊപ്പം, പുതിയ സാമൂഹ്യ ചുറ്റുപാടുകളില്‍ അവര്‍ നേരിടുന്ന വെല്ലുവിളികളും വൈഷമ്യങ്ങളും സമ്മേളനം പഠനവിഷയമാക്കുമെന്നും ബിഷപ്പ് കളത്തിപ്പറമ്പില്‍ വെളിപ്പെടുത്തി.
ഡിസംമ്പര്‍ 2-ാം തിയതി വെള്ളിയാഴ്ച രാവിലെ മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയായിരിക്കും സമ്മേളനത്തിന്‍റെ ശ്രദ്ധേയമാകുന്ന ഇനമെന്നും ബിഷപ്പ് കളത്തിപ്പറമ്പില്‍ അറിയിച്ചു.








All the contents on this site are copyrighted ©.