2011-11-30 18:10:12

മിഷണറിമാരുടെ
കൊലപാതകത്തെ
പാപ്പാ അപലപിച്ചു


30 നവംമ്പര്‍ 2011, ബറൂണ്ടി
കിഴക്കെ ആഫ്രിക്കയിലെ ബുറൂണ്ടിയില്‍ മിഷണറിമാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ മാര്‍പാപ്പ അതിയാ ദുഃഖം രേഖപ്പെടുത്തി. ബറൂണ്ടിയിലെ കിരേബ്രാ മിഷന്‍ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന, ഉപവികളുടെ സഹോദരികള്‍ എന്ന മിഷണറി സഭയിലെ ക്രൊയേഷ്യാ സ്വദേശിനി സിസ്റ്റര്‍ ലക്രേഷ്യ, ഇറ്റലിയിലെ ബ്രേഷ്യാ സ്വദേശിയായ പ്രേഷിത പ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് ബെസ്സാനി എന്നിവരെയാണ് നവംമ്പര്‍ 27-ാം തിയതി രാത്രി മോഷണത്തിനെത്തിയവര്‍ കൊലചെയ്തത്. സമൂഹത്തിലെ മറ്റൊരു പ്രവര്‍ത്തകയും ഗുരുതരമായി മുറിപ്പെട്ടിട്ടുണ്ട്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേവഴി അയച്ച സന്ദേശത്തില്‍ മിഷണറിമാരോടു കാണിച്ച ക്രൂരതയെ ബനഡിക്ട്
16-ാമന്‍ മാര്‍പാപ്പ അപലപിക്കുകയും, കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും ബന്ധുമിത്രാതികളെയും അനുശോചനം അറിയിക്കുകയും പ്രാര്‍ത്ഥന നേരുകയും ചെയ്തു.
ഗോസ്സി അതിരൂപതയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഗര്‍വ്വായിസ് ബാന്‍ഷിമ്യൂബുസ്സായും കോണ്‍വെന്‍റ് സന്ദര്‍ശിച്ച് മിഷനണറി സമൂഹത്തെ തന്‍റെ അനുഭാവവും പിന്‍തുണയും അറിയിച്ചു.








All the contents on this site are copyrighted ©.