2011-11-30 18:02:51

മനുഷ്യന്‍റെ ആത്മീയതലങ്ങളെ
ദുര്‍ബലമാക്കുന്ന ഭൗതികവാദം


30 നവംമ്പര്‍ 2011, വത്തിക്കാന്‍
ഭൗതികവാദമാണ് മനുഷ്യന്‍റെ ആത്മീയതലങ്ങളെ ദുര്‍ബലമാക്കുന്നതെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ നവംമ്പര്‍ 30-ാം തിയതി വിശുദ്ധ അന്ത്രയോസ് അപ്പസ്തോലന്‍റെ തിരുനാളില്‍ കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കിസ്, ബര്‍ത്തലോമിയോ പ്രഥമന് അയച്ച സന്ദേശത്തില്‍ പ്രസ്താവിച്ചു. മാനുഷിക ജീവിതത്തിന്‍റെ വൈവിദ്ധ്യാമാര്‍ന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ വിശുദ്ധ ആന്ത്രയോസിനെപ്പോലുള്ള വിശ്വാസ സാക്ഷികളുടെ മാതൃകകള്‍ ജനങ്ങള്‍ക്കു നല്കിക്കൊണ്ട് മനുഷ്യന്‍റെ ആത്മീയ ജീവിതത്തെ ബലപ്പെടുത്തണമെന്ന് മാര്‍പാപ്പ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.
ഈസ്താംമ്പൂളിലെത്തി വിശുദ്ധ അന്ത്രയോസിന്‍റെ തിരുനാള്‍ ആഘോഷങ്ങളില്‍ വത്തിക്കാനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ കേര്‍ട്ട് കോഹ് വഴിയാണ് മാര്‍പാപ്പ സന്ദേശമെത്തിച്ചത്.
ഈസ്താംബൂളിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ആന്‍റെണി ലൂസിബെല്ലാ, കര്‍ദ്ദിനാള്‍ കേര്‍ട്ട് കോഹ്, മോണ്‍സീഞ്ഞോര്‍ അന്ത്രയാ പള്‍മിയേരി എന്നിവര്‍ വത്തിക്കാന്‍റെ പ്രതിനിധികളായി ഫാനാര്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടന്ന തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തശേഷം പാത്രീയാര്‍ക്കിസ് ബര്‍ത്തലോമിയോ പ്രഥമനുമായും
മറ്റു കിഴക്കന്‍ സഭാ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി.








All the contents on this site are copyrighted ©.