2011-11-30 18:24:52

പ്രഥമ മിഷണറി
ജീസസ്സ് യൂത്ത്


30 നവംമ്പര്‍ 2011, കറാച്ചി
പാക്കിസ്ഥാന്‍റെ പ്രഥമ അല്‍മായ മിഷണറി, നദീം ലാല്‍ ഭട്ടി, താന്‍ ജീസസ്സ് യൂത്ത്
അംഗമാണെന്ന് പ്രസ്താവിച്ചു. നവംമ്പര്‍ 28-ാം തിയതി, തിങ്കളാഴ്ച കറാച്ചിലെ മെത്രാസന മന്ദിര ദേവാലയത്തില്‍വച്ച് ആര്‍ച്ചുബിഷപ്പ് എവാരിസ്റ്റ് പിന്‍റോ, നദീം ഭട്ടിക്ക് മിഷണറി കുരിശ്ശു നല്കി, ആശിര്‍വ്വദിച്ച ലളിതമായ ചടങ്ങിലാണ് തന്‍റെ പ്രേഷിതചൈതന്യത്തിന് പ്രചോദനം നല്കിയ സംഘടനയെക്കുറിച്ച് നദീം ഭട്ടി സംസാരിച്ചത്.
കറാച്ചിയിലെ സ്ക്രൂള്‍ അദ്ധ്യാപകനും കത്തോലിക്കാ യുവജന പ്രസ്താനങ്ങളില്‍ സജീവ പ്രവര്‍ത്തകനുമായ ഈ 28-കാരന്‍ തന്‍റെ പ്രേഷിത മേഖലയില്‍ പ്രാര്‍ത്ഥനാ സമൂഹങ്ങള്‍ സംഘടിപ്പിക്കുന്നതിലും, കൂദാശാ ജീവിതത്തെ ബലപ്പെടുത്തുന്നതിലും, പാവങ്ങളെ സഹായിക്കുന്ന ശുശ്രൂഷയിലും വ്യാപൃതനാകുമെന്ന് കറാച്ചി അതിരൂപാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് പിന്‍റോ അറിയിച്ചു. സുരക്ഷാ കാരണങ്ങളാല്‍, നദീം എവിടേയ്ക്കാണോ, എന്നാണോ പോകുന്നതെന്ന് തല്ക്കാലം വെളിപ്പെടുത്തുന്നില്ലെന്നും ആര്‍ച്ചുബിഷപ്പ് പിന്‍റോ പ്രസ്താവിച്ചു.

1985-ല്‍ കേരളത്തില്‍ തുടക്കിമിട്ട ജീസസ്സ് യൂത്ത് പ്രസ്ഥാനം ഇന്ന് 25 രാജ്യങ്ങളില്‍ സജീവമാണ്. കഴിഞ്ഞ 6 വര്‍ഷമായി യുവമിഷണറിമാരെ ഒരുക്കുന്നതിലും ജീസസ്സ് യൂത്ത് ബദ്ധശ്രദ്ധരാണ്.









All the contents on this site are copyrighted ©.