2011-11-29 15:36:29

ആഗമനകാലവും വിശ്വാസവത്സരവും


29 നവംബര്‍ 2011,റോം
ആഗമനകാലം വിശ്വാസതീക്ഷണതയോടെ ജീവിക്കുന്നത് 2012 ഒക്ടോബര്‍ മാസം ആരംഭിക്കുന്ന “വിശ്വാസവത്സര” ത്തിന് ആത്മീയമായി ഒരുങ്ങാന്‍ സഹായകമാകുമെന്ന് പേപ്പല്‍ ഭവനത്തിലെ ഔദ്യോഗിക പ്രഭാഷകന്‍ ഫാദര്‍ റനിയേരോ കന്തലമേസ്സ പ്രസ്താവിച്ചു. നവംബര്‍ ഇരുപത്തിയേഴാം തിയതി, ആഗമനകാലത്തിലെ ഒന്നാം ഞായറാഴ്ച, വത്തിക്കാന്‍ റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ആഗമനകാലം വിശ്വാസ തീക്ഷണതയോടെ ജീവിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഫാദര്‍ കന്തലമേസ്സ പരാമര്‍ശിച്ചത്. ദൈവവചനം മാറ്റമില്ലാത്തതാണെങ്കിലും അനുദിന ജീവിതസാഹചര്യങ്ങള്‍ക്കനുസരിച്ച് നവീന രീതിയില്‍ അതുള്‍ക്കൊള്ളാന്‍ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കപ്പൂച്ചിന്‍ സന്ന്യാസ സഭാംഗമായ ഫാദര്‍ കന്തലമേസ്സ ഡിസംബര്‍ രണ്ടാം തിയതി വെള്ളിയാഴ്ച പേപ്പല്‍ ഭവനത്തിലെ ആഗമനകാല പ്രഭാഷണപരമ്പര ആരംഭിക്കും.








All the contents on this site are copyrighted ©.