2011-11-26 18:10:16

ആഫ്രിക്കന്‍ തനിമയുള്ള സാര്‍വ്വത്രീക പ്രബോധനം


26 നവംബര്‍ 2011, വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ബെനിന്‍ പര്യടനത്തിനിടെ ഒപ്പുവച്ച 'ആഫ്രിക്കേ മൂനൂസ്' എന്ന അപ്പസ്തോലിക പ്രബോധനം ആഫ്രിക്കയുടെ തനിമ ഉള്‍ക്കൊള്ളുന്നതും അതേസമയം സാര്‍വ്വത്രീകവുമാണെന്ന് ഫാ.ഫെദറിക്കോ ലൊംബാര്‍ദി. വത്തിക്കാന്‍ ടെലിവിഷന്‍ കേന്ദ്രത്തിന്‍റെ ജനറല്‍ ഡയറക്ടര്‍ ഈശോസഭാ വൈദീകന്‍ ഫാ.ഫെദറിക്കോ ലൊംബാര്‍ദി ടെലിവിഷന്‍റെ വാരാന്ത്യപരിപാടിയായ ഒക്ടാവാ ദിയെസിലാണ് ഈ പരാമര്‍ശം നടത്തിയത്. അപ്പസ്തോലിക പ്രബോധനത്തിന് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും വത്തിക്കാന്‍റെ വക്താവും വത്തിക്കാന്‍ റേഡിയോയുടെ ജനറല്‍ ഡയറക്ടറും കൂടിയായ ഫാദര്‍ ലൊംബാര്‍ദി വെളിപ്പെടുത്തി. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്‍റെ ഇന്നത്തെ അവസ്ഥയും പ്രശ്നങ്ങളും സമഗ്രമായി അവതരിപ്പിക്കുന്ന മികച്ച പ്രബോധനരേഖയായിട്ടാണ് നിരൂപകര്‍ അപ്പസ്തോലിക പ്രബോധനത്തെ വിലയിരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.








All the contents on this site are copyrighted ©.