2011-11-26 18:19:06

ആതുരശുശ്രൂഷകര്‍ ദൈവസ്നേഹത്തിന്‍റെ സാക്ഷികള്‍: ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ


26 നവംബര്‍ 2011, വത്തിക്കാന്‍
ദൈവസ്നേഹത്തിന്‍റെ സന്ദേശം രോഗികള്‍ക്കു പകര്‍ന്നു നല്‍കുകയെന്ന സവിശേഷ ദൗത്യമുള്ളവരാണ് ആതുരശുശ്രൂഷകരെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. ആരോഗ്യ പ്രവര്‍ത്തകരുടെ അജപാലക ശുശ്രൂഷയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഇരുപത്താറാം അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് ഇരുപത്തിയാറാം തിയതി ശനിയാഴ്ച അനുവദിച്ച കൂടിക്കാഴ്ച്ചയിലാണ് മാര്‍പാപ്പ ഈ പ്രസ്താവന നടത്തിയത്. വേദനകളില്‍ ദൈവം അകലെയാണെന്ന ചിന്ത ഉണ്ടായേക്കാം. എന്നാല്‍ വിശ്വാസത്തിന്‍റ നയനങ്ങള്‍ക്ക് ദുഃഖത്തിന്‍റെ രഹസ്യങ്ങളുടെ നിഗൂഢത ദര്‍ശിക്കാന്‍ സാധിക്കുമെന്ന് പാപ്പ പറഞ്ഞു. ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യന്‍റെ മഹത്വം തിരിച്ചറിഞ്ഞുകൊണ്ട് ഏതവസ്ഥയിലും ജീവന്‍ കാത്തുസംരക്ഷിക്കാന്‍ ക്രൂശിതനായ ക്രിസ്തു നമ്മെ പഠിപ്പിക്കുന്നു. ക്രിസ്തുവിന്‍റെ കുരിശിന്‍റെ മഹത്വം കണ്ടെത്താന്‍ ആരോഗ്യരംഗത്തു ശുശ്രൂഷചെയ്യുന്ന ഏവര്‍ക്കും സാധിക്കട്ടെയെന്ന് പാപ്പ ആശംസിച്ചു.

സ്വന്തം സഹനത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്തിയ വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ജീവിത സാക്ഷൃത്തെക്കുറിച്ചും പാപ്പ പ്രഭാഷണത്തില്‍ അനുസ്മരിച്ചു. ആതുരശുശ്രൂഷാരംഗത്ത് നവീന അജപാലന പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍, സ്വന്തം സഹനത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്തിയ വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ജീവിത സാക്ഷൃത്തെക്കുറിച്ചും പാപ്പ പ്രഭാഷണത്തില്‍ അനുസ്മരിച്ചു. ആതുരശുശ്രൂഷാരംഗത്ത് നവീന അജപാലന പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍, ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ രചിച്ച പ്രബോധനരേഖകള്‍ പ്രചോദനമേകട്ടെയെന്നും പാപ്പ ആശംസിച്ചു.







All the contents on this site are copyrighted ©.