2011-11-26 18:11:00

അന്തോണിയോ ഗൗദിയെക്കുറിച്ച് വത്തിക്കാനില്‍ കലാപ്രദര്‍ശനം


26 നവംബര്‍ 2011, വത്തിക്കാന്‍
സ്പാനിഷ് ശില്പി അന്തോണിയോ ഗൗദിയേയും അദ്ദേഹം സ്പാനിഷ് നഗരമായ ബാര്‍സലോണെയില്‍ നിര്‍മ്മിച്ച തിരുക്കുടുംബ ദേവാലയത്തെയുംകുറിച്ചുള്ള കലാപ്രദര്‍ശനം വത്തിക്കാനില്‍ ആരംഭിച്ചു. കത്തോലിക്കാ വിശ്വാസത്തിലൂടെ കലയ്ക്കും സംസ്ക്കാരത്തിനും സഭ നൂറ്റാണ്ടുകളായി നല്‍കിവരുന്ന സംഭാവനകളിലൊന്നാണ് ഈ പ്രദര്‍ശനമെന്ന് ബാര്‍സെലോണ അതിരൂപതാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലൂയിസ് മാര്‍ട്ടിനെസ് അഭിപ്രായപ്പെട്ടു. ദൈവദാസന്‍ അന്തോണിയോ ഗൗദി ഒരു വാസ്തുശില്‍പ വിദ്ഗ്ദന്‍ മാത്രമല്ല, ഉത്തമ കത്തോലിക്കാ ജീവിതത്തിന്‍റെ മാതൃകയുമായിരുന്നു. ഗൗദിയുടെ മധ്യസ്ഥതയിലൂടെ അത്ഭുതം നടന്ന് അദ്ദേഹം വാഴ്ത്തപ്പെട്ട പദത്തിലേക്കുയര്‍ത്തപ്പെടുന്നതിനായി പ്രാര്‍ത്ഥിക്കണമെന്നും പ്രദര്‍ശനത്തിന്‍റെ ഉത്ഘാടനത്തിനു മുന്‍പു നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കര്‍ദ്ദിനാള്‍ അഭ്യര്‍ത്ഥിച്ചു.

“ഗൗദിയും ബാര്‍സലോണയിലെ തിരുക്കുടുംബ ദേവാലയവും: കലയും ശാസ്ത്രവും ആത്മീയതയും”എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനം ഇരുപത്തിനാലാം തിയതി വ്യാഴാഴ്ചയാണ് ആരംഭിച്ചത്. 2012 ജനുവരി പതിനഞ്ചാം തിയതി പ്രദര്‍ശനം സമാപിക്കും








All the contents on this site are copyrighted ©.