2011-11-25 16:31:19

സ്ത്രീ പീഡനത്തിനെതിരെ
അന്താരാഷ്ട്രദിനം
നവംമ്പര്‍ 25


25 നവംമ്പര്‍ 2011, ന്യൂയോര്‍ക്ക്
സ്ത്രീകള്‍ക്കെതിരെയുള്ള അധിക്രമങ്ങള്‍ ഇല്ലായാമചെയ്യാനുള്ള അന്താരാഷ്ട്രദിനം നവംമ്പര്‍ 25-ാം തിയതി ഐക്യരാഷ്ട്ര സംഘടന ആചരിച്ചു. സ്ത്രീ പീഡനത്തിന്‍റെ കഥകള്‍ ആഗോളതലത്തില്‍ വര്‍ദ്ധിച്ചു വരുന്നതിനെതിരെ പ്രതികരിച്ചുകൊണ്ടാണ് സ്ത്രീകള്‍ക്കെതിരായ അധിക്രമങ്ങള്‍ ഇല്ലായ്മ ചെയ്യാനുള്ള അന്താരാഷ്ട്രദിനം ഐക്യരാഷ്ട്ര സംഘടന ആചരിക്കുന്നതെന്ന് സെക്രട്ടറി ജനറല്‍, ബന്‍ കീ മൂണ്‍ തന്‍റെ സന്ദേശത്തിലൂടെ അറിയിച്ചു.
കുടുംബങ്ങളിലും ജോലിസ്ഥലങ്ങളിലും സ്ക്കൂളിലുമുള്ള പീഡനങ്ങള്‍, മാനഭംഗപ്പെടുത്തല്‍ ലിംഗവിവേചനം, യുദ്ധരംഗങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ എന്നിവ അടിയന്തിരമായി
നിര്‍മ്മാര്‍ജ്ജനംചെയ്യപ്പെടേണ്ട സ്ത്രീകള്‍ക്കെതിരായ അത്യഹിതങ്ങളാണെന്ന് മൂണ്‍ സന്ദേശത്തില്‍ വെളിപ്പെടുത്തി.

അധിക്രമങ്ങളും പീഡനങ്ങളുമില്ലാതെ സ്വതന്ത്രമായി ജീവിക്കാനുള്ള സ്ത്രീകളുടെ അവകാശം അടിസ്ഥാനപരവും അനിവാര്യവുമാണെന്നും, അത് മാനുഷിക നിയമങ്ങളിലും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളിലും അധിഷ്ഠിതമാണെന്നും മൂണ്‍ ചൂണ്ടിക്കാട്ടി.
രാഷ്ട്രങ്ങളും സന്നദ്ധ സംഘടനകളും പ്രത്യേകിച്ച് യുജനങ്ങളും ഐക്യരാഷ്ട്ര സംഘടനയോട് സന്ധിചേര്‍ന്നുകൊണ്ട് സ്ത്രീ-പീഡനത്തിന്‍റെ വസന്തയ്ക്കെതിരെ പോരാടണമെന്നും
മൂണ്‍ ആഹ്വാനംചെയ്തു.








All the contents on this site are copyrighted ©.