2011-11-25 17:14:27

പരിസ്ഥിതി
ദൈവത്തിന്‍റെ ആലയം
-കെ.സി.ബി.സി.


25 നവംമ്പര്‍ 2011, കൊച്ചി
പരിസ്ഥിതി ദൈവത്തിന്‍റെ ആലയമാണെന്ന്, മാര്‍ ആഡ്രൂസ് താഴത്ത്, കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് പ്രസിഡന്‍റ്. പരിസ്ഥിതി സംരക്ഷണത്തിനായുള്ള പ്രായോഗിക പദ്ധതിയുടെ കരടുരൂപം നവംമ്പര്‍ 25-ാം തിയതി കൊച്ചിയില്‍ പ്രസിദ്ധപ്പെടുത്തിക്കൊണ്ട് മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് മാര്‍ ആഡ്രൂസ് താഴത്ത് ഇപ്രകാരം പ്രസ്താവിച്ചത്. വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷതാപനില, മലിനമായിക്കൊണ്ടിരിക്കുന്ന പുഴകള്‍, ശുദ്ധജല ദൗര്‍ലഭ്യം, വിഷമയമാകുന്ന കാര്‍ഷിക വിളകള്‍, വംശനാശം ഭവിക്കുന്ന ജീവജാലങ്ങള്‍, മാലിന്യം നിറയുന്ന നഗരങ്ങള്‍, പെരുകുന്ന ക്യാസര്‍ രോഗികള്‍... എന്നീ പരിസ്ഥിതി വിനാശത്തിന്‍റെ ഭയപ്പെടുത്തുന്ന അടയാളങ്ങള്‍ മനസ്സിലാക്കിക്കൊണ്ട്, പരിസ്ഥിതി സംരക്ഷണത്തിനായുള്ള ആഗോള സമൂഹത്തിന്‍റെ കൂട്ടായ പരിശ്രമത്തില്‍ കേരളസഭ ക്രിയാത്മകമായി പങ്കുചേരാനുള്ള പരിശ്രമമാണിതെന്ന്, തൃശ്രൂര്‍ അതിരൂപതാദ്ധ്യക്ഷന്‍ കൂടിയായ മാര്‍ താഴത്ത് പ്രസ്താവിച്ചു.

രൂപതാ-ഇടവക തലങ്ങളില്‍ വ്യക്തവും പ്രായോഗികവുമായ കര്‍മ്മപരിപാടികളില്‍ ജനങ്ങള്‍ക്കു നല്കിക്കൊണ്ട് ഈ പരിസ്ഥിതി സംരക്ഷണപദ്ധതി വളരെ പ്രായോഗികമാക്കുമെന്ന്
മാര്‍ താഴത്ത് കൂട്ടിച്ചേര്‍ത്തു.









All the contents on this site are copyrighted ©.