2011-11-25 16:25:42

ഈശ്വരചിന്തകളുമായി
അല്‍മായ സമ്മേളനം


25 നവംമ്പര്‍ 2011, റോം
ദൈവത്തെക്കുറിച്ചുള്ള ചിന്തകളുമായി അല്‍മായര്‍ക്കായുള്ള
പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനം റോമില്‍ ആരംഭിച്ചു.
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ പ്രബോധനങ്ങളിലുള്ള മനുഷ്യയാസ്തിത്വത്തിന്‍റെ അടിസ്ഥാനമായ ദൈവിക സങ്കല്പങ്ങളെക്കുറിച്ചാണ് നവംമ്പര്‍ 24-മുതല്‍ 26-വരെ നീണ്ടുനില്ക്കുന്ന സമ്മേളനം ചര്‍ച്ചചെയ്യുന്നതെന്നും, കൗണ്‍സിലിന്‍റെ പ്രസിഡന്‍്,
കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവൂസ് റയില്‍ക്കോ തന്‍റെ ആമുഖ പ്രഭാഷണത്തില്‍ വ്യക്തമാക്കി.
അനുഭവ സമ്പന്നനായ അദ്ധ്യാപകനും ദാര്‍ശനികനും ദൈവശാസ്ത്ര പണ്ഡിതനുമായ പാപ്പായുടെ പ്രബോധനങ്ങളിലും രചനകളിലുമുള്ള ദൈവിക ചിന്തകള്‍ ദൈവസങ്കല്പങ്ങളുടെ ശരിയായ രൂപങ്ങള്‍ വളരെ ലളിതമായും വ്യക്തമായും നല്കുമെന്ന് കര്‍ദ്ദിനാള്‍ റയില്‍ക്കോ സമ്മേളനത്തില്‍ പ്രസ്താവിച്ചു.

ദൈവത്തെ മറുന്നും മറച്ചുവച്ചും തള്ളിക്കളഞ്ഞും ജീവിക്കുന്ന
മനുഷ്യ മനസ്സുകളില്‍ വിരിഞ്ഞിരിക്കുന്ന ആത്മീയാന്ധതയുടെ മരീചികയില്‍ ദൈവാവബോധവും ദൈവികചിന്തയും അസ്തമിക്കുകയാണെന്നും, ഇത് സമൂഹത്തിന്‍റെ നവമായൊരു ‘വിജാതീയത’യാണെന്നും മാര്‍പാപ്പയെ ഉദ്ധരിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ റയില്‍ക്കോ സമ്മേളത്തെ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.