റോമില്‍ സമ്മേളിച്ചിരിക്കുന്ന അല്‍മായര്‍ക്കായുള്ള
പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സമ്മേളനത്തിന് നവംമ്പര്‍ 25-ാം തിയതി വെള്ളിയാഴ്ച നല്കിയ
സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്. ജീവിതത്തിന്‍റെ അര്‍ത്ഥവും
മൂല്യവും നഷ്ടമാകുന്നത് ദൈവത്തില്‍ അധിഷ്ഠിതമല്ലാത്തൊരു ജീവിതം വളരുന്നതുകൊണ്ടാണെന്നും,
സമൂഹത്തില്‍ നാം ഇന്ന് അനുഭവിക്കുന്ന സമൂഹ്യ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് നിദാനം, എല്ലാറ്റിനും
അടിസ്ഥാനമായിരിക്കേണ്ട ദൈവത്തിന്‍റെ അഭാവമാണെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ദൈവത്തില്‍
ഊന്നിനില്‍ക്കുന്ന മനുഷ്യന് ജീവിതത്തില്‍ പ്രത്യശയുണ്ടെന്നും, അവന്‍റെ ഹൃദയത്തിലുദിക്കുന്ന
സത്യത്തിന്‍റെയും, സന്തോഷത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും സ്വപ്നങ്ങള്‍, ദൈവ-മനുഷ്യ
ബന്ധത്തിലും സമൂഹജീവിതത്തിലും യാഥാര്‍ത്ഥ്യമാകുമെന്ന് മാര്‍പാപ്പ അല്‍മായ പ്രതിനിധികളോട്
ആഹ്വാനംചെയ്തു.
വിശ്വാസം ദാനമായി ലഭിച്ചിട്ടുള്ള ക്രൈസ്തവ ജീവിതങ്ങളിലും ദൈവിക
സങ്കല്പങ്ങള്‍ പുനഃരാരംഭിക്കേണ്ടതിന്‍റെ ആവശ്യമുണ്ടെന്നും നഷ്ടമായിക്കൊണ്ടിരിക്കുന്ന
ദൈവവിക ജീവന്‍റെ കേന്ദ്രസ്ഥാനം പുനഃരാവിഷ്ക്കരണിക്കണമെന്നും മാര്‍പാപ്പ സമ്മേളനത്തെ അനുസ്മരിപ്പിച്ചു.