2011-11-23 18:51:50

സംസ്കാരങ്ങളുടെ
സൗഹാര്‍ദ്ദം
വിനോദസഞ്ചാരം


23 നവംമ്പര്‍ 2011, റോം
മനുഷ്യാസ്തിത്വത്തിന്‍റെ തനിമായാര്‍ന്ന ശൈലിയാണ് സംസ്കാരമെന്ന്, കുടിയേറ്റക്കാര്‍ക്കും യാത്രികര്‍ക്കുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് ആര്‍ച്ചുബിഷ് അന്തോണിയോ വേലിയോ പ്രസ്താവിച്ചു. നവംമ്പര്‍ 23-ാം തിയതി ബുധനാഴ്ച ഇറ്റലിയിലെ വെനീസില്‍ സമ്മേളിച്ച ദേശീയ വിനോദസഞ്ചാരദിന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് വത്തിക്കാന്‍റെ പ്രതിനിധി ഇപ്രകാരം പ്രസ്താവിച്ചത്.
വെനീസിലെ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ ആഞ്ചെലോ സ്കോളാ സംഘടിപ്പിച്ച സമ്മേളനം വെനീസ് പട്ടണത്തിലെ പുരാതന കാഴ്ചബംഗ്ലാവിലാണ് സമ്മേളിച്ചത്.
ലോകജനതയുടെ ശരാശരി 9 ലക്ഷത്തോളം പേര്‍ അന്തര്‍ദേശിയ തലത്തില്‍ അനുവര്‍ഷം വിനോദസഞ്ചാരത്തിനിറങ്ങുന്ന സമൂഹ്യപശ്ചാത്തലത്തില്‍ സഭയുടെ നവസുവിശേഷവത്ക്കരണ പദ്ധതിയുടെ കാഴ്ചപ്പാട് ഈ മേഖലയിലും വളര്‍ത്തിയെടുക്കേണ്ടതാണെന്നും ആര്‍ച്ചുബിഷപ്പ് വേല്യോ പ്രസ്താവിച്ചു.

മനുഷ്യജീവിതത്തിന്‍റെ ശരിയായ ലക്ഷൃങ്ങള്‍ പ്രാപിക്കാനാവുന്നത് സംസ്കാര സമന്വയത്തിലൂടെയാണെന്നും, അതിനാല്‍ സാംസ്കാരിക വളര്‍ച്ചയില്‍നിന്നും നമ്മെ ഒഴിച്ചുനിര്‍ത്തിയൊരു ജീവിതം അചിന്തനീയമാണെന്നും യാത്രികര്‍ക്കും കൂടിയേറ്റക്കാര്‍ക്കുമായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്‍റെ പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.