2011-11-23 18:59:20

ആരോഗ്യപരിപാലകരുടെ
ആഗോള സമ്മേളനത്തില്‍
ഭാരതീയ സാന്നിദ്ധ്യം


23 നവംമ്പര്‍ 2011, റോം
നവംമ്പര്‍ 24-മുതല്‍ 26-വരെ തിയതികളില്‍ റോമില്‍ ചേരുന്ന ആരോഗ്യ പരിപാലകരുടെ ആഗോള സമ്മേളനത്തില്‍ ഭാരതത്തില്‍നിന്നും രണ്ടു മെത്രാന്മാര്‍ പങ്കെടുക്കും. ആരോഗ്യ പരിപാലകരുടെ ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ ഡെല്‍ഹി അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് കൊണ്‍ച്ചെസ്സാവോ, ബാംഗളൂര്‍ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ബര്‍ണാഡ് മോറെസ്സ് എന്നവരാണ് പങ്കെടുക്കുന്നതെന്ന് ദേശീയ മെത്രാന്‍ സമിതിയുടെ പ്രസ്താവന വെളിപ്പെടുത്തി. ആര്‍ച്ചുബിഷപ്പ് മോറെസ് പൊന്തിഫിക്കല്‍ കൗണ്‍സില്‍ അംഗമെന്ന നിലയിലും, ആര്‍ച്ചുബിഷ്പ്പ് കൊണ്‍ച്ചെസ്സാവോ, ദേശീയ മെത്രാന്‍ സമിതിയുടെ പ്രതിനിധി എന്ന നിലയിലുമാണ് റോമിലെത്തുന്നത്.

വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പകര്‍ന്നുതന്ന ജീവന്‍റെ സുവിശേഷം പ്രാവര്‍ത്തീകമാക്കണമെന്ന ലക്ഷൃവുമായി സംവിധാനം ചെയ്തിരിക്കുന്ന 26-ാമത് അന്തര്‍ദേശീയ സമ്മേളനം, ആരോഗ്യ പരിപാലയുടെ മേഖലയില്‍ നവമായ മാര്‍ഗ്ഗരേഖകളും, സാംസ്കാരിക മാതൃകകളും, ധാര്‍മ്മികയുള്ള നൂതന ശാസ്ത്രീയ അറിവും അനുഭവങ്ങളും പ്രതിനിധികള്‍ക്ക് പകര്‍ന്നു നല്കുമെന്ന്, സമ്മേളനത്തിന്‍റെ മുഖ്യസംഘാടകനായ ആര്‍ച്ചുബിഷപ്പ് സിഗ്മണ്ട് സിമോസ്ക്കി റോമില്‍ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു.

ജീവന്‍, വിശിഷ്യാ അത് ദുര്‍ബലവും രോഗഗ്രസ്ഥവുമായിരിക്കോമ്പോള്‍ അതിനെ സ്നേഹിക്കാനും പരിചരിക്കാനുമുള്ള ധാര്‍മ്മി ഉത്തരവാദിത്വം സമൂഹത്തിന്‍റേതാണെന്ന്, ആര്‍ച്ചുബിഷപ്പ് സമോസ്ക്കി അഭിമുഖത്തില്‍ പ്രസ്താവിച്ചു.









All the contents on this site are copyrighted ©.