സി.വല്‍സാജോണിനോട് ആദരസൂചകമായി കൊല്‍ക്കൊത്തായില്‍
സര്‍വ്വമതപ്രാര്‍ത്ഥനാ യോഗം നടന്നു. കൊല്‍ക്കോത്തായിലെ അലന്‍ പാര്‍ക്കിലെ മദര്‍ തെരേസയുടെ
അര്‍ദ്ധകായപ്രതിമയ്ക്കു സമീപം നടന്ന യോഗത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. സി.വല്‍സാ
ജോണിന്‍റെ ജീവചരിത്രം അവതരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് വിവിധ മതങ്ങളുടെ പ്രതിനിധികള്‍
സി.വല്‍സയുടെ ഛായാചിത്രത്തിനു മുന്നില്‍ ദീപം തെളിച്ചു. ദരിദ്രര്‍ അടിച്ചമര്‍ത്തപ്പെടുകയും
സമൂഹ്യപ്രവര്‍ത്തകര്‍ നിശബ്ദരാക്കപ്പെടുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ നീതിയും സമാധാനവും
സ്ഥാപിക്കപ്പെടുന്നതിനായി മതനേതാക്കള്‍ പ്രാര്‍ത്ഥിച്ചു. ദേശീയ മെത്രാന്‍സമിതിയുടേയും
സന്ന്യസ്തസമിതിയുടേയും സംയുക്ത മതാന്തരസംവാദവേദിയാണ് തിങ്കളാഴ്ച്ച പ്രാര്‍ത്ഥനായോഗം സംഘടിപ്പിച്ചത്.