2011-11-22 15:54:32

ജപമാല രഹസ്യങ്ങളിലൂടെ ക്രിസ്തുസ്നേഹത്തില്‍ വളരുക: മാര്‍പാപ്പ


22 നവംബര്‍ 2011, വത്തിക്കാന്‍

പരിശുദ്ധ മറിയത്തോടുള്ള ഭക്തിയും ജപമാലരഹസ്യങ്ങളുടെ ധ്യാനവും ക്രിസ്തുസ്നേഹത്തില്‍ വളരാന്‍ സഹായിക്കുമെന്ന് മാര്‍പാപ്പ. ഓസ്ട്രേലിയായില്‍ നടന്ന മരിയന്‍ തീര്‍ത്ഥാടനത്തിന് നല്‍കിയ ആശംസാസന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. അന്നാട്ടിലെ വിവിധ പട്ടണങ്ങളില്‍ നടന്ന മരിയന്‍ തീര്‍ത്ഥാടനത്തിലും ജപമാലയജ്ഞങ്ങളിലും പങ്കെടുത്തവര്‍ക്ക് മാര്‍പാപ്പ പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെയാണ് ഓസ്ട്രേലിയായിലെ ദേശീയ മെത്രാന്‍സമിതിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് എഡ്വേര്‍ഡ് വില്‍സണ് മാര്‍പാപ്പയുടെ പേരില്‍ സന്ദേശമയച്ചത്.
ഇറ്റലിയിലെ പോംപേ പട്ടണത്തിലെ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തിലെ ജപമാലറാണിയുടെ ഛായചിത്രം വഹിച്ചുകൊണ്ടുള്ള തീര്‍ത്ഥാടനത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തിരുന്നു.








All the contents on this site are copyrighted ©.