2011-11-22 15:55:35

കര്‍ഷകര്‍ക്കു പിന്തുണയേകാന്‍ സാഹോദര്യകൂട്ടായ്മ അനിവാര്യം: കെ.സി.ബി.സി


22 നവംബര്‍ 2011, കൊച്ചി
കേരളകര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ സാഹോദര്യത്തിന്‍റെ കൂട്ടായ്മ അനിവാര്യമാണെന്ന് കേരളത്തിലെ കത്തോലിക്കാമെത്രാന്‍മാരുടെ സമിതി (കെ.സി.ബി.സി). കെ.സി.ബി.സി സംഘം രൂക്ഷമായ പ്രതിസന്ധി നേരിടുന്ന വയനാട്ടിലെ കാര്‍ഷികമേഖല സന്ദര്‍ശിച്ചശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഈയാഹ്വാനം നടത്തിയിരിക്കുന്നത്. വയനാട്ടിലെ കര്‍ഷകരുടെ പ്രതിസന്ധികള്‍ വിലയിരുത്തിക്കൊണ്ട് സമഗ്രമായ പുനരുദ്ധാരണ പാക്കേജിനു രൂപം നല്‍കാന്‍ ഭരണകൂടവും കാര്‍ഷിക വിദഗ്ദ്ധരും സാമൂഹ്യസംഘടനകളും മുന്നോട്ടുവരണമെന്നും മെത്രാന്‍സമിതി ആഹാനം ചെയ്തു. മെത്രാന്‍സമിതിയുടെ സാമൂഹ്യസേവന വിഭാഗം (കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം) വയനാട്ടിലെ കര്‍ഷകരുടെ ആത്മഹത്യയെക്കുറിച്ച് വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണ്. കര്‍ഷകരുടെ സംരക്ഷണത്തിനായി കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം ബഹുമുഖ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണെന്നും കെ.സി.ബി.സി വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.