2011-11-21 17:23:31

നവംബര്‍ 21 : ആഗോള മത്സ്യതൊഴിലാളി ദിനം


21 നവംബര്‍ 2011, വത്തിക്കാന്‍
മത്സ്യതൊഴിലാളികള്‍ക്കു മാന്യമായ തൊഴില്‍ സാഹചര്യവും വേതനവും ഉറപ്പുനല്‍കുന്ന മാനദണ്ഡങ്ങള്‍ സ്വീകരിക്കാന്‍ അന്താരാഷ്ട്ര സംഘടനകളും ദേശീയഭരണകൂടങ്ങളും തയ്യാറാകണമെന്ന് കുടിയേറ്റക്കാരുടേയും യാത്രീകരുടേയും അജപാലനശുശ്രൂഷയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍. ആഗോള മത്സ്യതൊഴിലാളി ദിനമായ നവംബര്‍ ഇരുപത്തിയൊന്നാം തിയതി പുറത്തിറക്കിയ സന്ദേശത്തിലാണ് പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഈയാഹ്വാനം നടത്തിയത്. മത്സ്യബന്ധനമേഖലയെ സംബന്ധിച്ച 2007ലെ അന്തര്‍ദേശീയ ഉടമ്പടി പ്രാവര്‍ത്തീകമാക്കിക്കൊണ്ട് മത്സ്യതൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തണം.
അനേകം മത്സ്യതൊഴിലാളികള്‍ക്ക് ആത്മീയവും ഭൗതീകവുമായ സഹായവും പിന്തുണയും നല്‍കാന്‍ കത്തോലിക്കാസഭയുടെ നേതൃത്വത്തിലുള്ള സമുദ്രപ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് (Apostleship of the Sea) സാധിക്കുന്നുണ്ടെന്നും പൊന്തിഫിക്കല്‍ കൗണ്‍സില്‍ വെളിപ്പെടുത്തി. പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് അന്തോണിയോ മാരിയോ വെല്യോയും കാര്യദര്‍ശി ബിഷപ്പ് ജോസഫ് കളത്തിപറമ്പിലും സംയുക്തമായാണ് സന്ദേശം പുറത്തിറക്കിയത്,








All the contents on this site are copyrighted ©.