2011-11-21 17:22:43

ആര്‍ച്ച് ബിഷപ്പ് സാന്തോസ് ആബ്രില്‍ മരിയാ മജ്ജോരെ പേപ്പല്‍ ബസിലിക്കായിലെ മുഖ്യപുരോഹിതന്‍


21 നവംബര്‍ 2011, വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ റോമിലെ മരിയാ മജ്ജോരെ പേപ്പല്‍ ബസിലിക്കായിലെ മുഖ്യപുരോഹിതനായി ആര്‍ച്ച് ബിഷപ്പ് സാന്തോസ് ആബ്രില്‍ ഇ കാസ്ത്തേയ്യോയെ നിയമിച്ചു. തമാദാ അതിരൂപതയുടെ സ്ഥാനികമെത്രാപ്പോലീത്തായായ ആര്‍ച്ച് ബിഷപ്പ് സാന്തോസ് പരിശുദ്ധ സിംഹാസനത്തിന്‍റെ ഭരണവ്യവസ്ഥയുടെ കേന്ദ്രസാമ്പത്തീക കാര്യാലയത്തിന്‍റെ ഉപാധ്യക്ഷനാണ്.
സ്പെയിന്‍ സ്വദേശിയായ ആര്‍ച്ച് ബിഷപ്പ് സാന്തോസ് ആബ്രില്‍ ഇ കാസ്ത്തേയ്യോ വത്തിക്കാന്‍ സ്ഥാപനപതിയായി വിവിധ രാജ്യങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1935 സെപ്തംബര്‍ 21ാം തിയതി സ്പെയിനിലെ അല്‍ഫ്രാംബയില്‍ ജനിച്ച അദ്ദേഹം 1960 മാര്‍ച്ച് മാസം പത്തൊന്‍പതാം തിയതി വൈദീകപട്ടം സ്വീകരിച്ചു. 1985 ജൂണ്‍മാസം മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു.








All the contents on this site are copyrighted ©.