2011-11-21 17:23:45

അപ്പസ്തോലിക പ്രബോധനം നടപ്പിലാക്കാന്‍ വിദഗ്ദസമിതി യോഗം


21 നവംബര്‍ 2011, ബെനിന്‍
‘ആഫ്രിക്കെ മുനുസ്’ അപ്പസ്തോലിക പ്രബോധനത്തിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനുവേണ്ടിയുള്ള വിദഗ്ദ്ധോപദേശക സമിതിയുടെ യോഗം ബെനിനില്‍ ആരംഭിച്ചു. ആഫ്രിക്കയിലേയും മഡഗാസ്ക്കറിലേയും മെത്രാന്‍മാരുടെ സംയുക്തസമിതിയാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. ഇരുപത്തൊന്നാം തിയതി തിങ്കളാഴ്ച ആരംഭിച്ച യോഗം ഇരുപത്തിനാലാം തിയതി വ്യാഴാഴ്ച സമാപിക്കും. സമിതിയുടെ അദ്ധ്യക്ഷനും ടാന്‍സാനിയായിലെ ദാറെസ് സലേം അതിരൂപതാധ്യക്ഷനുമായ കര്‍ദ്ദിനാള്‍ പോളിക്കാര്‍പ്പ് പെന്‍ഗോയാണ് യോഗം ഉത്ഘാടനം ചെയ്തത്. തദ്ദേശീയ മെത്രാന്‍സമിതികളുടേയും അന്താരാഷ്ട്ര കത്തോലിക്കാ സംഘടനകളുടേയും സഹവര്‍ത്തിത്വത്തോടെ പ്രായോഗികമാക്കാവുന്ന വ്യക്തമായ പ്രവര്‍ത്തനപദ്ധതികള്‍ യോഗത്തില്‍ ആവിഷ്ക്കരിക്കാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ആഫ്രിക്കായിലേയും മഡഗാസ്ക്കറിലേയും മെത്രാന്‍മാരുടെ സംയുക്തസമിതിയുടെ വക്താവ് ബെര്‍സാര്‍ഡ് അസോറോ പ്രസ്താവിച്ചു.

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തന്‍റെ ബെനിന്‍ പര്യടനവേളയില്‍, പത്തൊന്‍പതാം തിയതി ശനിയാഴ്ച്ചയാണ് ‘ആഫിക്കെ മുനുസ്’ എന്ന സിനഡാനന്തര പ്രബോധനരേഖയില്‍ ഒപ്പുവച്ചത്.









All the contents on this site are copyrighted ©.