2011-11-21 17:23:15

അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന്‍റെ സമ്പൂര്‍ണ്ണ സമ്മേളനം വത്തിക്കാനില്‍


21 നവംബര്‍ 2011, വത്തിക്കാന്‍
അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന്‍റെ വാര്‍ഷിക പൊതുസമ്മേളനം നവംബര്‍ ഇരുപത്തെട്ടാം തിയതി തിങ്കളാഴ്ച വത്തിക്കാനില്‍ ആരംഭിക്കും, വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ വില്ലൃം ജോസഫ് ലെവാദേയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം ഡിസംബര്‍ രണ്ടാം തിയതി സമാപിക്കും. വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ കീഴിലുള്ള അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന്‍റെ സമ്പൂര്‍ണ്ണസമ്മേളനത്തില്‍ അടിസ്ഥാന ദൈവശാസ്ത്ര തത്വങ്ങളെക്കുറിച്ച് ആഴമേറിയ പഠനങ്ങളും ചര്‍ച്ചകളും നടക്കും. ഏകദൈവ വിശ്വാസത്തെക്കുറിച്ചും കത്തോലിക്കാ സഭയുടെ സാമൂഹ്യപ്രബോധനങ്ങളെക്കുറിച്ചും ഈ വര്‍ഷത്തെ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് നവംബര്‍ ഇരുപത്തിയൊന്നാം തിയതി പ്രസിദ്ധീകരിച്ച ഔദ്യോഗികവാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.